19/04/2026
[fontresizer_tawhidurrahmandear_widget]

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

 ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

ഇടുക്കി: ഉടുമ്പന്നൂരിൽ 15-കാരനായ മകനെ പിതാവ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ ഉടുമ്പന്നൂർ സ്വദേശി നജീബിനെ കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന നജീബ് ഇന്നലെ രാത്രിയാണ് വീട്ടിൽ അക്രമാസക്തനായത്.

മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുകയും, പിന്നാലെ മകൻ അൻഷാദിനെ കസേരയും വടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. പിതാവിന്റെ മർദനമേറ്റ അൻഷാദ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ശരീരമാകെ ഗുരുതരമായി പരിക്കേറ്റ അൻഷാദ് നിലവിൽ ചികിത്സയിലാണ്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Also read: