21/07/2026
[fontresizer_tawhidurrahmandear_widget]

പേടിമാറ്റാൻ പൂജയെന്ന പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

 പേടിമാറ്റാൻ പൂജയെന്ന പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

മൂവാറ്റുപുഴ: പേടിമാറ്റുന്നതിന് പൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറി(42)നെയാണ് മൂവാറ്റുപുഴ ജില്ലാ സ്‌പെഷ്യൽ ജഡ്ജ് എ. സമീർ ശിക്ഷിച്ചത്.

ഭയവും ദോഷങ്ങളും അകറ്റാൻ പ്രത്യേക പൂജകൾ വേണമെന്ന് കുട്ടിയുടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചായിരുന്നു ഇയാൾ ക്രൂരത നടത്തിയത്. തുടർന്ന് പെൺകുട്ടി നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെട്ട വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.

പുത്തൻകുരിശ് പോലീസ് സ്‌റ്റേഷനിൽ 2023-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരരാതിയേത്തുടർന്ന് പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഒളിവിൽ പോയ പ്രതിയെ കാറിൽ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പുത്തൻകുരിശ് ഇൻസ്‌പെക്ടർ ആയിരുന്ന ടി. ദിലീഷാണ് കുറ്റപത്രം സമർപ്പിച്ചത്.

Also read: