05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Domestic Violence

Main story

‘ആരും എന്റെ കൂടെ നിൽക്കില്ല, കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല, ഞാൻ മരിച്ചാൽ

കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. [&Read More

India

‘സഹായത്തിനായുള്ള ഓരോ വിളിയും കേൾക്കണം, സ്ത്രീധനപീഡന ഇരകളോട് വിട്ടുവീഴ്ചയ്ക്ക് ഉപദേശിക്കരുത്’- അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: സ്ത്രീധന പീഡനത്തിന് ഇരയാകുന്ന സ്ത്രീകളോട് വിട്ടുവീഴ്ച ചെയ്യാനും ദാമ്പത്യബന്ധത്തിൽ തുടരാനും ഉപദേശിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഉപദേശങ്ങൾ കുറ്റവാളികൾക്ക് പ്രോത്സാഹനമാവുകയും പീഡനം തുടരാൻ ഇടയാക്കുകയും ചെയ്യുമെന്നും, ഒടുവിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹിതയായ സ്ത്രീ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ മാതാപിതാക്കളും കുടുംബാംഗങ്ങളും ഒരിക്കലും അവഗണിക്കരുത്. ആവർത്തിച്ചുള്ള ഇത്തരം പരാതികളെ സാധാരണ ദാമ്പത്യ [&Read More

Kerala

‘ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചു’; മാനന്തവാടിയിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനി അഫ്സസില(27)യെയാണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അഫ്സിലയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി [&Read More

India

സ്ത്രീധന തർക്കം: യുവതിയെ മാസങ്ങളോലം കക്കൂസിൽ പൂട്ടിയിട്ട് പീഡിപ്പിച്ച് ഭർത്താവും കുടുംബവും

യുവതിയെ മാസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ച് ഭർത്താവും കുടുംബവും.Read More

India

‘അമ്മയെ ചികിൽസിച്ച് മടുത്തു’; നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു

ബെംഗളൂരു: രോഗബാധിതയായ അമ്മയെ പരിചരിച്ച് മടുത്തതിനെത്തുടർന്ന് മകൻ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആർആർ നഗറിൽ ഇന്നലെ ഉച്ചയോടെയാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർആർ നഗറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സാവിത്രിയമ്മ (75) ആണ് മരിച്ചത്. 10 വർഷം മുൻപ് പിതാവ് മരിച്ചതോടെ അമ്മയുടെ ഏക ആശ്രയം വെങ്കിടേഷായിരുന്നു. അഞ്ച് വർഷം മുൻപ് പക്ഷാഘാതം വന്ന് അമ്മ തളർന്ന് കിടപ്പിലായതോടെ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിക്കേണ്ടി [&Read More

Kerala

മരുമകളെ വെട്ടിക്കൊന്ന സംഭവം: ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ വഴക്ക്; മുറി തള്ളിത്തുറന്നെത്തി

നിലമ്പൂർ: ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ ശാന്തയെ (67) കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് പൂക്കോട്ടുംപാടം പോലീസ് തെളിവുകൾ ശേഖരിച്ചത്. കൊലയ്ക്കുപയോഗിച്ച കത്തി അടുക്കളയിലെ അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകൻ സുനിൽ ബാബു ജോലിക്ക് പോയ സമയത്ത് ശാന്തയും മരുമകൻ രജിലയും (28) തമ്മിൽ ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. ശാന്ത ഉണ്ടാക്കിയ [&Read More