കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയുമായി കേരള
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റുകളും ക്രമക്കേടുകളും പരിശോധിക്കാൻ നാലംഗ പ്രത്യേക ഉപസമിതി രൂപീകരിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് സമിതിയെ ചുമതലപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്. പ്രബന്ധത്തിൽ വ്യാപകമായ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവർണർ മുൻപ് സർവകലാശാലയ്ക്ക് കൈമാറിയെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ പിഎച്ച്ഡി [&Read More