22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Civic Sense

India

റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെക്കൊണ്ട് സ്ഥലം കഴുകിച്ച് യുവാവ്; വിഡിയോ വൈറൽ

ബെംഗളൂരു: നഗരത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ യുവാവ് ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുചിത്വമുള്ള നടപ്പാതയിൽ മൂത്രമൊഴിച്ച ഡ്രൈവറെ തടഞ്ഞുനിർത്തിയ യുവാവ്, നിയമലംഘനത്തെയും പിഴയെയും കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഓട്ടോ ഡ്രൈവർ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ വെള്ളമുപയോഗിച്ച് ഈ സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധം തുടർന്നു. ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അതുവരെ ഇയാളെ പോകാൻ അനുവദിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. ‘ഘർ [&Read More

India

ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ

കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്‌ലറ്റ് [&Read More