സിജെപിയുടെ എക്സ് അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാനാവില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി, കേന്ദ്രത്തിനും
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പൂട്ടിയ എക്സ് അക്കൗണ്ട് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നിരസിച്ചു. സോഷ്യൽ മീഡിയയിലെ വിലക്കിനെതിരെ നിയമപോരാട്ടം നടത്തുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് കോടതിയുടെ ഈ നിലപാട് തിരിച്ചടിയായി. അക്കൗണ്ടിൽ പങ്കുവെച്ച ചില ഉള്ളടക്കങ്ങൾ “അല്പം കുറ്റകരമാണ്” എന്ന് പ്രാഥമികമായി നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. വിഷയത്തിൽ സർക്കാരിന്റെയും എക്സ് പ്ലാറ്റ്ഫോമിന്റെയും വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ [&Read More