തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവായയും ഷവർമയും കഴിച്ച് 21 പേർക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലായിരുന്നു സംഭവം. ഇതിൽ 12 പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്‌കൂളിനു സമീപത്തുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സൂപ്പർ മാർക്കറ്റിനോട് ചേർന്ന് അടുത്തിടെ ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസിൽ’ നിന്നാണ് ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. ഷവായയും ഷവർമ്മയും കഴിച്ചവരാണ് വിഷബാധയേറ്റവരിലേറെയും. കടയ്ക്കാവൂർ [&Read More