ലഖ്‌നൗ: വ്യക്തികളുടെ സ്വകാര്യ സ്ഥലത്ത് മതപരമായ പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. മറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. സ്വകാര്യ പരിസരത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ [&Read More