27/01/2026

Tags :Controversy

Main story

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More

Kerala

‘പീഡനത്തിന്റെ തീവ്രത’ അളന്ന ലസിതാ നായർക്ക് തോൽവി; സിറ്റിങ് സീറ്റിൽ അടിതെറ്റി

പന്തളം: വിവാദപരമായ പരാമർശങ്ങളിലൂടെ ശ്രദ്ധ നേടിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. പന്തളം നഗരസഭയിലെ എട്ടാം വാർഡിൽനിന്നാണ് സിറ്റിങ് കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്ന ലസിത പരാജയപ്പെട്ടത്. അഖിലേന്ത്യ മഹിളാ അസോസിയേഷൻ (എ.ഐ.എം.എസ്) പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് ലസിത. നടൻ മുകേഷ് എംഎൽഎക്കെതിരായ ലൈംഗികാരോപണത്തിൽ തീവ്രത കുറഞ്ഞ പീഡനം എന്ന് വിശേഷിപ്പിച്ച ലസിത, രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിനെ അതിതീവ്ര പീഡനം എന്ന് വിളിച്ചതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുകേഷിന്റെ കാര്യത്തിൽ [&Read More

Kerala

‘ആൽമരങ്ങൾ ഉണങ്ങുന്നതിന് പിന്നിൽ ചിലരുടെ അജണ്ട’; ‘ആൽ ജിഹാദ്’ ആരോപണവുമായി വിഎച്ച്പി നേതാവ്

കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ സംസ്ഥാനത്ത് ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽമരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് പിന്നിൽ ആൽ ജിഹാദാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നൂറിലധികം ജിഹാദുകളിൽ കേരളം പുതുതായി സംഭാവന ചെയ്തതാണ് ആൽ ജിഹാദ് എന്നും ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആൽമരങ്ങൾ നശിപ്പിച്ചാൽ അതിന്റെ പരിസരത്ത് തങ്ങളുടെ ആശയം എത്തിക്കാമെന്ന് ചില ആളുകൾ വിചാരിക്കുന്നു. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അനിൽ വിളയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ [&Read More

Sports

’ഇവിടെ എല്ലാംഹാപ്പി ആണ്, ഡ്രസ്സിങ് റൂമിലെ തർക്കങ്ങൾ അഭ്യൂഹം മാത്രം’; വിവാദങ്ങളിൽ ഹർഷിത്

റായ്പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പേസർ ഹർഷിത് റാണ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കിടെയാണ് റാണയുടെ പ്രതികരണം. റാഞ്ചിയിൽ നടന്ന ആവേശകരമായ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ വിജയത്തിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ കോച്ച് ഗംഭീറും രോഹിത്‌കോഹ്‌ലി ജോഡിയും സംസാരിക്കുന്നില്ലെന്ന് വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. [&Read More

Kerala

‘പുറത്താക്കുന്നത് വരെ ഞാൻ കോൺഗ്രസ് ഓഫീസിൽ കയറും; . വിഷമമുണ്ടേത് സഹിച്ചോ’ –

പാലക്കാട്: പാര്‍ട്ടി പുറത്താക്കുന്നതു വരെ താന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കയറുമെന്നും, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം ഓഫീസിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി താന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കുന്നവരെ ഞാന്‍ കേറും. വിഷമമുണ്ടെങ്കില്‍ സഹിച്ചോളൂ.. പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട [&Read More