ചിറ്റിലഞ്ചേരി: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമായതോടെ ബദൽ സംവിധാനമായ വിറകിനും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ടണ്ണിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് വർധന രേഖപ്പെടുത്തിയത്. പാചകവാതകം ലഭിക്കാത്ത സാഹചര്യത്തിൽ വീടുകളും ഹോട്ടലുകളും വിറകിലേക്ക് മാറിയതോടെ വിപണിയിൽ ആവശ്യക്കാരേറുകയും വിറകിന് കടുത്ത ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. മിക്ക വിറക് വില്ല്പനശാലകളിലും നിലവിൽ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. വിറക് വിപണിയിലെ പ്രധാന ഇനമായ പുളിവിറകിന് ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി വില വർധിച്ചു. ഇത് കീറി [&Read More
Tags :Cooking Gas
ഗ്യാസ് കിട്ടാതെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ; സ്കൂളുകളിൽ വിറകടുപ്പ് മടങ്ങിയെത്തി, ശ്മശാനങ്ങളും പ്രതിസന്ധിയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം സ്തംഭിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ കമ്പനികൾ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതോടെ ഹോട്ടൽ മേഖലയും പൊതുസംവിധാനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെ മാത്രം കേരളത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികൾ ഉൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട മേഖലകളിലേക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതോടെയാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും വലഞ്ഞത്. പലയിടങ്ങളിലും ഭക്ഷണ മെനുകൾ വെട്ടിക്കുറയ്ക്കുകയും ചായക്കടകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനമവസാനിപ്പിക്കുകയും [&Read More
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറുകളുടെ വില 920 രൂപയായി ഉയർന്നു. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1,883 രൂപയുമാണ് പുതുക്കിയ നിരക്ക്. മുംബൈയിൽ യഥാക്രമം [&Read More