04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Court Verdict

Kerala

തലശ്ശേരി സലീം വധം: കൃത്യം നടത്തിയത് സിപിഎം പ്രവർത്തകരെന്ന് പിതാവ്

തലശ്ശേരി: പുന്നോൽ ഹുസ്സൻമൊട്ടയിലെ സിപിഎം പ്രവർത്തകനായിരുന്ന യു.കെ സലീമിനെ കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകർ തന്നെയാണെന്ന ഗുരുതര ആരോപണവുമായി പിതാവ് കെ.പി യൂസഫ് രംഗത്ത്. കേസിൽ പ്രതികളായ ഏഴ് എൻഡിഎഫ് പ്രവർത്തകരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം പ്രതികരിച്ചത്. കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ പ്രതികൾ പുറത്തുവന്നിട്ടില്ലെന്ന് യൂസഫ് പറയുന്നു. സലീമിൻ്റെ സുഹൃത്ത് റയീസിനെ കൊലപ്പെടുത്തി തീവണ്ടിപ്പാതയിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നാലെ സലീം കടുത്ത ഭയത്തിലായിരുന്നു. [&Read More

Kerala

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജി തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 1990ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, [&Read More

Kerala

18 വർഷം പഴക്കമുള്ള വഞ്ചനാക്കേസ് തള്ളി; മോഹൻലാലും ആന്റണി പെരുമ്പാവൂരും കുറ്റവിമുക്തർ

കോഴിക്കോട്: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടൻ മോഹൻലാലിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും കോടതി കുറ്റവിമുക്തരാക്കി. ഏകദേശം 18 വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളിയത്. സംവിധായകനും അഭിഭാഷകനുമായിരുന്ന പരേതനായ കെ.എ ദേവരാജൻ ഫയൽ ചെയ്ത ക്രിമിനൽ റിവിഷൻ ഹർജിയാണ് ജഡ്ജി ജന്നീസ് സ്റ്റീഫൻ നിരസിച്ചത്. 2007ൽ ‘സ്വപ്നമാളിക’ എന്ന സിനിമയുടെ നിർമ്മാണത്തിനായി 30 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചായിരുന്നു ദേവരാജൻ കോടതിയെ സമീപിച്ചത്. എന്നാൽ [&Read More

Kerala

സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസ്: RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം

തലശ്ശേരി: സി.പി.എം നേതാവായിരുന്ന തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ്Read More

Main story

തൊണ്ടിമുതല്‍ കേസ്: മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രം സമര്‍പ്പിച്ച് നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സുപ്രധാനമായ വിധി വരുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വഞ്ചന, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കള്ളത്തെളിവ് നിര്‍മ്മിക്കല്‍, വിശ്വാസവഞ്ചന തുടങ്ങി ഗുരുതരമായ [&Read More