09/09/2026
[fontresizer_tawhidurrahmandear_widget]

Tags :CPM Kerala

Main story

കൊല്ലത്ത് ലീഗിന്റെ വിസ്മയം; മുതിർന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ

കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയRead More

Kerala

‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More

Kerala

യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് കമ്യൂണിസ്റ്റ് ആയ കാനത്തില്‍ ജമീല എന്ന് മുഖ്യമന്ത്രി; ഫേസ്ബുക്ക് പോസ്റ്റില്‍

തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയുടെ കുടുംബ പശ്ചാത്തലം സൂചിപ്പിച്ച ഭാഗമാണ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നീക്കം ചെയ്തത്. ’യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തി’ എന്നായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ച അനുശോചനക്കുറിപ്പിൽ ആദ്യം കാനത്തിൽ ജമീലയെ അനുസ്മരിച്ചിരുന്നത്. എന്നാൽ, കുറിപ്പ് പോസ്റ്റ് ചെയ്ത് അൽപസമയത്തിനകം തന്നെ, ’യഥാസ്ഥിതിക കുടുംബത്തിൽ നിന്ന് വന്ന [&Read More

Kerala

‘കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ആര്‍ വേണ്ട’; എം.വി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടികയ്ക്ക് ഉയര്‍ന്ന വിശ്വാസ്യതയുണ്ടെന്നും അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയുടെ ‘തീവ്ര പരിശോധന’ (എസ്.ഐ.ആര്‍) നടപ്പാക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍. എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരെ സി.പി.എം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ജി. പ്രകാശ് മുഖേനെയാണ് ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, കേരളം ഉള്‍പ്പടെ [&Read More

Kerala

‘ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് നടന്നില്ല’; വെളിപ്പെടുത്തലുമായി എ.പി

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതായി എ.പി അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ജയരാജനുമായി ചര്‍ച്ച നടത്തിയതായും, എന്നാല്‍ ബിജെപി ജയരാജനെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബിജെപിയില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. ജയരാജന്‍ പ്രകാശ് [&Read More