28/03/2026
[fontresizer_tawhidurrahmandear_widget]

Tags :cricket

Main story

പാക് സ്പിന്നറുടെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദത്തിൽ; പിന്തുണയുമായി അശ്വിൻ

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദം ഉയരുന്നതിനിടെ, താരത്തിന് പിന്തുണയുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ബാറ്റിംഗിൽ സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും ചെയ്യാൻ ബാറ്റർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുള്ളപ്പോൾ, ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങളെന്ന് അശ്വിൻ ചോദിച്ചു. കേവലം വീഡിയോ ദൃശ്യങ്ങൾ കണ്ട് ഒരാൾ ചക്കിംഗ് നടത്തുന്നു എന്ന് വിധിക്കരുതെന്നും, ശാസ്ത്രീയമായ പരിശോധനകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പന്തിലും ഒരേ ആക്ഷൻ തന്നെയാണ് താരിഖിന്റേതെന്നും [&Read More

Sports

‘ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയുണ്ട്, എല്ലാവർക്കും അത് അറിയാം’; ആരോപണവുമായി ശ്രീലങ്കൻ

കൊളംബോ: ഇന്ത്യൻ താരങ്ങളുടെ ബാറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്‌സെ നടത്തിയ പരാമർശം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവരുടേതിനേക്കാൾ മികച്ചതാണെന്നും അവയിൽ റബ്ബറിന്റെ പാളി പുരട്ടിയിരിക്കുന്നതായി തോന്നുന്നുവെന്നുമാണ് രാജപക്‌സെ അവകാശപ്പെട്ടത്. ഈ വർഷത്തെ ടി20 ലോകകപ്പിനിടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ‘ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾക്ക് അസാധാരണമായ കരുത്തുണ്ട്. റബ്ബർ പാളി ഒട്ടിച്ചതുപോലെയാണ് പന്ത് ബാറ്റിൽ തട്ടി തെറിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് എനിക്ക് [&Read More

Cricket

പിന്തുണയ്ക്ക് നന്ദി, പക്ഷേ ഇന്ത്യയ്‌ക്കെതിരെ കളിക്കണം’; അവസാന നിമിഷം പാകിസ്താന്‍ തീരുമാനം മാറ്റിയത്

ധാക്ക: ഈ വർഷത്തെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് പാകിസ്താനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനായി ഈ 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുക്കണമെന്നാണ് ബിസിബി പ്രസിഡന്റ് എംഡി അമിനുൾ ഇസ്‌ലാം ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് ടീമിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. എന്നാൽ, നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഐസിസിയും [&Read More

Sports

‘ബാറ്റ് പിടിക്കാനറിയാത്തവർ ക്രിക്കറ്റ് ഭരിക്കേണ്ട’; സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ബാറ്റ് പിടിക്കാനറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടതെന്ന് സുപ്രീം കോടതി. കായിക സംഘടനകളുടെ ഭരണം വിരമിച്ച കളിക്കാർക്കായിരിക്കണം നൽകേണ്ടതെന്നും വിദഗ്ധരല്ലാത്തവർ ഇത്തരം പദവികളിൽ ഇരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർണായക പരാമർശങ്ങൾ. കഴിഞ്ഞ മാസം ആറിന് നടക്കേണ്ടിയിരുന്ന എംസിഎ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. തെരഞ്ഞെടുപ്പിൽ സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് മുൻ [&Read More

Sports

ബംഗ്ലാദേശിന് പിന്തുണയുമായി പാക് ക്രിക്കറ്റ് ബോർഡ്; നിർണായക ഐസിസി യോഗം ഇന്ന്

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More

Sports

നേടുന്ന ട്രോഫികളെല്ലാം നേരെ ഗുരുഗ്രാമിലേക്ക്; കോഹ്ലിയുടെ ‘സമ്പാദ്യം’ ആ പ്രിയപ്പെട്ട കരങ്ങളില്‍ സുരക്ഷിതം-

ജയ്പൂർ: കളിക്കളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോഴും വിരാട് കോഹ്ലിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ എങ്ങോട്ടാണ് പോകുന്നത്? മുംബൈയിലെ ആഡംബര വസതിയിലാണോ ഇവ സൂക്ഷിക്കുന്നത്? അതോ ലണ്ടനിലെ ബംഗ്ലാവിലോ? ഒന്നുമല്ല, തന്റെ കരിയറിലെ വിലപ്പെട്ട ട്രോഫികളെല്ലാം സൂക്ഷിച്ചുവെക്കാൻ കോഹ്ലി ഏൽപ്പിച്ചിരിക്കുന്നത് ഗുരുഗ്രാമിലുള്ള ഒരാളെയാണ്; സ്വന്തം അമ്മയെ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോഹ്ലി ആ രഹസ്യം പരസ്യമാക്കിയത്. മത്സരം ജയിച്ചതിനെക്കാൾ, തന്റെ ട്രോഫികൾക്ക് പിന്നിലെ ഈ കുഞ്ഞുകഥയാണ് ഇപ്പോൾ [&Read More

Sports

‘ഓക്‌സിജന്‍ നില50 ആയി താഴ്ന്നു;എഴുന്നേറ്റുനില്‍ക്കാന്‍കഴിയാത്ത സ്ഥിതിയില്‍’ അയ്യരുടെ കൂടുതല്‍ ആരോഗ്യ നില പുറത്ത്

ഓസ്‌ട്രേലിയ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഗുരുതരമായ പരിക്കില്‍നിന്ന് പൂര്‍ണമായി മോചനം നേടാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യര്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമത്തിലാണ്. അയ്യര്‍ നേരിട്ട പരിക്കിന്റെ തീവ്രത ആദ്യഘട്ടത്തില്‍ കരുതിയതിലും ഗുരുതരമായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ഓക്‌സിജന്‍ നില 50 വരെ താഴ്ന്നു. അദ്ദേഹത്തിന് നേരെ നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. [&Read More