21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cyber Crime

Kerala

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊല്ലത്ത് വിദ്യാർഥിക്കെതിരെ കേസ്

കൊല്ലം: പുനലൂർ ഗവൺമെന്റ് പോളിടെക്നിക് കോളജിലെ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ വ്യാജമായി നിർമ്മിച്ച് അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് പോലീസ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്. കോളജിലെ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകൾക്ക് നൽകി ഇയാൾ പണം സമ്പാദിച്ചതായും ആരോപണമുണ്ട്. കേസിന്റെ പശ്ചാത്തലത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് വിശദമായ സയന്റിഫിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം പ്രസ്താവിച്ചു.Read More

Main story

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! ഈ 7 പുതിയ സൈബർ തട്ടിപ്പുകൾ നിങ്ങളുടെ അക്കൗണ്ടിലെ പണം

ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തോ, വാട്സ്ആപ്പിൽ ലഭിച്ച ഫോൺ നമ്പറിലേക്കോ, സ്മാർട്ട്ഫോണിലെ ചില ടാപ്പുകൾ വഴിയോ നിമിഷങ്ങൾക്കുള്ളിൽ പണം അയക്കാൻ സാധിക്കും. എന്നാൽ ഈ എളുപ്പവഴി സൈബർ കുറ്റവാളികളുടെ ആക്രമണ രീതികളെയും മാറ്റിമറിച്ചിരിക്കുകയാണ്. പുതിയ യുപിഐ തട്ടിപ്പുകൾ നേരിട്ട് യുപിഐ പിൻ മോഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പകരം, ഉപയോക്താവിന്റെ ഫോൺ, സിം കാർഡ്, ബാങ്കിംഗ് ആപ്പ്, ഓതന്റിക്കേഷൻ പ്രക്രിയ അല്ലെങ്കിൽ ഉപയോക്താവിന്റെ ശ്രദ്ധക്കുറവ് എന്നിവ മുതലെടുത്താണ് തട്ടിപ്പുകാർ പണം തട്ടുന്നത്. സാങ്കേതിക തകരാറുകൾ അഭിനയിച്ചും, വ്യാജ [&Read More

Main story

‘എന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം, വിവരങ്ങൾ പങ്കുവെക്കരുത്’; മുന്നറിയിപ്പുമായി ടൊവിനോ തോമസ്

തന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ ആളുകൾക്ക് ആരോ വ്യാജ ഇമെയിൽ സന്ദേശം അയയ്ക്കുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ആർക്കെങ്കിലും തന്റെ പേരിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചാൽ അതിനോട് പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക ഇടപാട് നടത്തരുതെന്നും താരം സമൂഹമാധ്യമക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആരോ എന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് നിരവധിപ്പേർക്ക് ഇമെയിൽ സന്ദേശം അയച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. Read More

Kerala

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിന് വിറ്റു; ഭർത്താവിനെതിരെ കേസ്: പങ്കാളികളെ പങ്കുവെക്കുന്ന

കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കൊട്ടിയം പോലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഭർത്താവിന് അംഗത്വമുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തനിക്കായി എന്ന വ്യാജേന ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വിദേശത്തെ ജോലിസ്ഥലത്തിരുന്ന് വിറ്റത്. സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ യുവതി, ഭർത്താവിനെ [&Read More

Kerala

നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വൻ തിരിച്ചടി. പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ കമ്പനി പൂർണ്ണമായി നീക്കം ചെയ്തു (Read More

Main story

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; 15

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടതെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെ ബ്ലാക്ക്മെയിലിങ് നടത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയരുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇത് നിർത്തലാക്കാൻ [&Read More

Kerala

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: കേസെടുത്ത് പോലീസ്‌

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തുRead More

Kerala

സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ, ഇൻസ്റ്റയിൽ ‘കിനാവിന്റെ രാജകുമാരൻ’; പിടിയിൽ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെ (38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പരാതിക്കാരിൽ നിന്ന് 12 പവനിലധികം സ്വർണാഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് [&Read More

Kerala

കോങ്ങാട് എംഎൽഎയെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യാൻ ശ്രമം; തട്ടിപ്പ് പൊളിച്ച് കെ. ശാന്തകുമാരി

പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിന് ഇരയാക്കാൻ ശ്രമം. ഭീകരാക്രമണക്കേസിലെ പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് നീക്കം നടന്നത്. പതറാതെ നിന്ന എംഎൽഎ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതോടെ വലിയൊരു തട്ടിപ്പ് ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നെന്ന വ്യാജേന എംഎൽഎയ്ക്ക് ഫോൺ കോൾ വരുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെട്ട പ്രതി ഉപയോഗിക്കുന്നത് ശാന്തകുമാരിയുടെ പേരിൽ എടുത്ത സിം കാർഡാണെന്ന് വിളിച്ചവർ അവകാശപ്പെട്ടു. തുടർന്ന് [&Read More

Main story

ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്‌ന മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയം

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്ത എന്നിവർ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത നടപടിയിലേക്ക് പോലീസ് കടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്‌നയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ [&Read More