വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കാണാനായി അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’ (Read More
Tags :Donald Trump
‘ട്രംപിന് മോദിയാകാൻ കഴിയില്ല’; വെനസ്വേലയിൽ അമേരിക്കയ്ക്ക് കാലിടറുമെന്ന് ജിയോപൊളിറ്റിക്കൽ വിദഗ്ധന്‍ ഇയാൻ ബ്രെമ്മർ
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കും തീരുമാനങ്ങൾക്കും ഹ്രസ്വായുസ്സ് മാത്രമേയുള്ളൂവെന്ന് പ്രമുഖ ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മർ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കിയ നടപടി അമേരിക്കയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താരതമ്യത്തിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിലെ അസ്ഥിരതയെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പത്ത് വർഷത്തിലേറെയായി അധികാരത്തിൽ തുടരുകയും ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനം ചെലുത്തുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെയല്ല ഡൊണാൾഡ് ട്രംപ് എന്ന് ബ്രെമ്മർ പറഞ്ഞു. “ട്രംപിന് മോദിയെപ്പോലെ ജനപിന്തുണയില്ല. [&Read More
‘വിരട്ടാന്‍ നോക്കേണ്ട; മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കും’- ട്രംപിന് മുന്നറിയിപ്പുമായി ഗുസ്താവോ പെട്രോ
ബൊഗോട്ട: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിന് പിന്നാലെ ലാറ്റിനമേരിക്കയില്‍ യുദ്ധഭീതി പടരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്‌പോര് കടുക്കുകയാണ്. അമേരിക്കന്‍ ഭീഷണികള്‍ക്കെതിരെ ആവശ്യമെങ്കില്‍ താന്‍ വീണ്ടും ആയുധമെടുക്കുമെന്നും, ധൈര്യമുണ്ടെങ്കില്‍ തന്നെ വന്ന് പിടിക്കാമെന്നും പെട്രോ ട്രംപിനെ വെല്ലുവിളിച്ചു. ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ പെട്രോ, ‘ധൈര്യമുണ്ടെങ്കില്‍ വന്ന് എന്നെ പിടിക്കൂ’ എന്ന് പരസ്യമായി വെല്ലുവിളിച്ചു. ‘എന്നെ ഭീഷണിപ്പെടുത്തേണ്ട, ഞാന്‍ ഇവിടെത്തന്നെയുണ്ട്. നിങ്ങള്‍ക്ക് [&Read More
‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മദുറോയിലും വലിയ വില നല്‍കേണ്ടിവരും’; ഇടക്കാല വെനസ്വേലന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പുമായി
കാരക്കാസ്: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് പിന്നാലെ, താൽക്കാലിക ഭരണകർത്താവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മദുറോയെക്കാൾ വലിയ വില നൽകേണ്ടി വരുമെന്നാണ് റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്. ‘അവർ ശരിയായ തീരുമാനമെടുക്കണം, അല്ലാത്തപക്ഷം മദുറോയേക്കാൾ വലിയ വില നൽകേണ്ടി വരും,’ ദി അറ്റ്‌ലാന്റിക് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ. അമേരിക്കൻ സൈനിക ഇടപെടലിലൂടെ മദുറോയെ പിടികൂടിയതിനെ റോഡ്രിഗസ് [&Read More
അടുത്തത് ഗ്രീന്‍ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്
വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ [&Read More
‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം [&Read More
മദുറോയും ഭാര്യയും ഉറങ്ങിക്കിടക്കെ യുഎസ് കമാന്‍ഡോകള്‍ കിടപ്പുമുറിയില്‍; തടവിലാക്കി ആദ്യം കൊണ്ടുപോയത് ഗ്വാണ്ടനാമോയിലേക്ക്
കാരക്കാസ്/വാഷിങ്ടണ്‍: അതീവ നാടകീയമായാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും പത്‌നി സിലിയ ഫ്‌ലോറസിനെയും അമേരിക്ക സ്വന്തം കിടപ്പുമുറിയില്‍നിന്നു തട്ടിക്കൊണ്ടുപോകുന്നത്. യുഎസ് സൈന്യം നടത്തിയ നീക്കങ്ങള്‍ അതീവ കൃത്യതയോടെയും രഹസ്യമായുമാണ് നടപ്പിലാക്കിയത്. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഓപറേഷന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓപറേഷന് അന്തിമ അനുമതി നല്‍കിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഫ്‌ലോറിഡയിലെ സ്വന്തം വസതിയായ മാരാRead More
വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്
കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം പിടികൂടി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ വന്‍ സൈനിക നീക്കത്തിന് ഒടുവിലാണ് മദുറോയെ പിടികൂടിയത്. ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കാരക്കാസില്‍ ശക്തമായ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ പലയിടത്തും യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന ശബ്ദം [&Read More
വെനസ്വേലയില്‍ ആക്രമണം ആരംഭിച്ച് യുഎസ്? കാരക്കാസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദുറോ
കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ [&Read More
‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More