അഞ്ചരക്കണ്ടി: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്ത്. തിങ്കളാഴ്ച കോളേജ് കാമ്പസിലെത്തിയ നിതിന്റെ പിതാവ് രാജനും ബന്ധുക്കളും വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മകൻ വീണുമരിച്ച സ്ഥലം കണ്ട പിതാവ് “അവനെ നിങ്ങൾ കൊന്നുകളഞ്ഞല്ലോ” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരിലും നോവായി. മരണദിവസം രാവിലെ 11 മണി മുതൽ ഒരു മണി വരെ പ്രിൻസിപ്പലിന്റെ [&Read More
Tags :Dr. Sangeetha Nambiar
‘ഡോ. റാമിന് മുസ്‌ലിം കുട്ടികളോട് ശത്രുത; നോമ്പെടുക്കുന്ന കുട്ടികളെ വെള്ളം കുടിപ്പിക്കും’-ആരോപണവുമായി നിതിന്റെ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സഹോദരിയും സഹപാഠികളും. റാം ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും മുസ്ലിം വിദ്യാർത്ഥികളോട് അയാൾക്ക് പ്രത്യേക ശത്രുതയുണ്ടെന്നും നിതിൻ രാജിന്റെ സഹോദരി നികിത ചാനൽ ചർച്ചയിൽ ആരോപിച്ചു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നത് ഡോക്ടറുടെ വിനോദമാണെന്ന് നികിത പറഞ്ഞു. മറ്റ് കുട്ടികളെക്കൊണ്ട് ഇവർക്ക് വെള്ളം കൊടുപ്പിക്കുകയും നോമ്പ് മുറിക്കാൻ പ്രേരിപ്പിക്കുകയും [&Read More