ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി ആരോഗ്യ വിവരങ്ങളും വെളിപ്പെടുത്തണം; നിബന്ധനകൾ കർശനമാക്കാനൊരുങ്ങി കേന്ദ്രം
ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് റൂൾസ് (സി.എം.വി.ആർ.) 1989 ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനത്തിൽനിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർ ഇനി കൂടുതൽ മെഡിക്കൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. ശാരീരികക്ഷമത സംബന്ധിച്ച സ്വയം പ്രഖ്യാപനമാണ് ആരോഗ്യ വിവരങ്ങളടക്കം ഉൾപ്പെടുത്തി വിപുലീകരിക്കുന്നത്. മരുന്നുകളോടുള്ള അലർജി, ഏതെങ്കിലും മെഡിക്കൽ അല്ലെങ്കിൽ സർജിക്കൽ ഇംപ്ലാന്റുകൾ എന്നിവയെക്കുറിച്ചും മറ്റ് വിശദാംശങ്ങളും അപേക്ഷകർ വെളിപ്പെടുത്തേണ്ടിവരും. റോഡപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ [&Read More