ന്യൂഡൽഹി: ദസറ ഉത്സവത്തിന്റെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല ആഘോഷത്തിനിടെ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം പാറ്റയുടെയും കോലം കത്തിക്കുമെന്ന് പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ നീക്കം. പാറ്റയുടെ കോലം അഴുക്കിനെയും മാലിന്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബി.ജെ.പി എം.എൽ.എ കൂടിയായ കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. [&Read More