ഇക്വഡോറിനെതിരെ കുറസാവോയുടെ പ്രതിരോധ മതിൽ; ലോകകപ്പിൽ ആദ്യ പോയിന്റോടെ ചരിത്രം കുറിച്ച് കൊച്ചു
മിസോറി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറസാവോ ചരിത്രം കുറിച്ചു. മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് കുറസാവോ സ്വന്തമാക്കി. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതമായി. 75 ശതമാനം ബോൾ പൊസഷനുമായി ഇക്വഡോർ കളത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കുറസാവോ ഗോൾകീപ്പർ എലോയ് റൂമിന്റെ തകർപ്പൻ പ്രകടനം അവർക്ക് തിരിച്ചടിയായി. ഇക്വഡോർ തൊടുത്ത 26 ഷോട്ടുകളിൽ 15 എണ്ണവും തടുത്തിട്ട 37കാരനായ റൂം [&Read More