21/06/2026
[fontresizer_tawhidurrahmandear_widget]

ഇക്വഡോറിനെതിരെ കുറസാവോയുടെ പ്രതിരോധ മതിൽ; ലോകകപ്പിൽ ആദ്യ പോയിന്റോടെ ചരിത്രം കുറിച്ച് കൊച്ചു ദ്വീപ്

 ഇക്വഡോറിനെതിരെ കുറസാവോയുടെ പ്രതിരോധ മതിൽ; ലോകകപ്പിൽ ആദ്യ പോയിന്റോടെ ചരിത്രം കുറിച്ച് കൊച്ചു ദ്വീപ്

മിസോറി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറസാവോ ചരിത്രം കുറിച്ചു. മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് കുറസാവോ സ്വന്തമാക്കി. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതമായി.

75 ശതമാനം ബോൾ പൊസഷനുമായി ഇക്വഡോർ കളത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കുറസാവോ ഗോൾകീപ്പർ എലോയ് റൂമിന്റെ തകർപ്പൻ പ്രകടനം അവർക്ക് തിരിച്ചടിയായി. ഇക്വഡോർ തൊടുത്ത 26 ഷോട്ടുകളിൽ 15 എണ്ണവും തടുത്തിട്ട 37കാരനായ റൂം ആണ് കുറസാവോയുടെ രക്ഷകനായത്. ആറ് മഞ്ഞക്കാർഡുകൾ പിറന്ന മത്സരത്തിൽ കുറസാവോയ്ക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല.

ആദ്യ മത്സരങ്ങളിൽ ജർമനിയോട് കുറസാവോയും, ഐവറി കോസ്റ്റിനോട് ഇക്വഡോറും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ നിലവിൽ ജർമനി ഒന്നാമതും ഐവറി കോസ്റ്റ് രണ്ടാമതുമാണ്. ജൂൺ 26ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ കുറസാവോ ഐവറി കോസ്റ്റിനെയും, ഇക്വഡോർ ജർമനിയെയും നേരിടും.

Also read: