09/09/2026
[fontresizer_tawhidurrahmandear_widget]

Tags :EVM Controversy

India

‘പ്രിയപ്പെട്ട ട്രംപ്, ഗ്യാനേഷ് കുമാറിനെ അങ്ങോട്ട് എടുത്തോളൂ; EVM അടുത്ത വിമാനത്തിൽ അയക്കാം’-

ന്യൂദൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ എന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര എക്സിലൂടെ പരിഹസിച്ചു. അമേരിക്കയിൽ കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സേഫ്‌ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്‌ടിനെ (സേവ്‌ അമേരിക്ക ആക്‌ട്) ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പോസ്റ്റ്. വാലിഡ് ആയ ഫോട്ടോ ഐഡി ഇല്ലാതെ യു.എസിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ [&Read More

India

ഇവിഎം മാറി, ബാലറ്റ് വന്നു; തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി കോൺഗ്രസ്

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന നിർണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുൻസിപ്പൽ കോർപറേഷനുകളിലുമായി നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 2,996 വാർഡുകളിൽ 1,537Read More

India

വോട്ടിങ് കഴിഞ്ഞ് അഞ്ച് മണിക്കൂറിനുശേഷം ധാബയ്ക്ക് മുന്നിൽ നിർത്തിയിട്ട കാറിൽ ഇവിഎമ്മുകൾ; മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം സ്വകാര്യ വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) കണ്ടെത്തി. സോളാപൂരിലെ മോഹോൾ ടൗണിലെ ഒരു റോഡരികിലെ ധാബയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്യുവിയിലാണ് രണ്ട് സെറ്റ് ഇവിഎമ്മുകൾ കണ്ടെത്തിയത്. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരം 5.30Read More

India

‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ ദേശീയ് ക്യാമ്പയിൻ ആരംഭിക്കണം’ ; ശിവസേന (യൂബിടി)

മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. രാജ്യത്ത് വോട്ടിംഗിനായി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു ദേശീയ ക്യാമ്പയിൻ ആരംഭിക്കേണ്ടതുണ്ടെന്ന് താക്കറെ പറഞ്ഞു. മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. “അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് നടപ്പാക്കുമ്പോൾ, എന്തുകൊണ്ട് നമുക്ക് അതേ സംവിധാനം ഇവിടെ പിന്തുടരാൻ കഴിയില്ല?” താക്കറെ ചോദിച്ചു. ബിജെപിക്ക് [&Read More