02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Exalogic

Kerala

‘ഞാനോ മകളോ ഒരു ഹവാലയും നടത്തിയിട്ടില്ല; എന്റെ മകളായതിനാൽ വിചിത്രമായ നടപടി’: പിണറായി

തൃശൂർ: താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ. സ്വന്തം മകളായതിനാലാണ് വീണയ്ക്കെതിരെ വിചിത്രമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും വിവരങ്ങൾ നൽകാൻ തയാറാണെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സാധാരണനിലയിൽ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പിറക്കിയത് ദുരൂഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപും തനിക്കെതിരെ സിബിഐ അന്വേഷണം നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് കോടികൾ [&Read More