01/08/2026
[fontresizer_tawhidurrahmandear_widget]

Tags :GCC news

Bahrain

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഭാര്യയുടെയും മകളുടെയും മുന്നില്‍ കുഴഞ്ഞുവീണു മരിച്ച് പ്രവാസി മലയാളി

മനാമ/തൃശൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിൽ(35) ആണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിലാണ് യുവാവിന്റെ ദാരുണാന്ത്യം. രാവിലെ 8.15ന് ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഖിലും കുടുംബവും സഞ്ചരിച്ചിരുന്നത്. വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ [&Read More

Gulf

ആഫ്രിക്കന്‍ സ്വര്‍ണഖനികളിലേക്ക് സൗദിയുടെ വമ്പന്‍ എന്‍ട്രി; സുഡാനുമായി സുപ്രധാന കരാര്‍

ഖാര്‍ത്തൂം: ആഫ്രിക്കന്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ നിര്‍ണായക ചുവടുവെപ്പുമായി സൗദി അറേബ്യ. സുഡാനില്‍നിന്നുള്ള സ്വര്‍ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തിയ മറ്റു രാജ്യങ്ങളുടെ സ്ഥാനത്തേക്കാണ് സൗദി എത്തുന്നത്. സുഡാനുമായുള്ള ഈ പുതിയ സഹകരണം ആഫ്രിക്കന്‍ സ്വര്‍ണ വിപണിയിലെ സമവാക്യങ്ങള്‍ തിരുത്തിയെഴുതുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. റിയാദില്‍ നടന്ന ‘ഫ്യൂച്ചര്‍ മിനറല്‍സ് ഫോറ’ത്തിനിടെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. സൗദി വ്യവസായRead More