കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ സംസ്ഥാനത്ത് അപ്രതീക്ഷിത ഇടിവ്. ഇന്ന് മാത്രം പവന് 6,320 രൂപ കുറഞ്ഞ് വില 1,17,760 രൂപയിലെത്തി. ഗ്രാമിന് 14,720 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയിടിവ് സ്വർണ വിപണിയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനം ആഗോള വിപണിയിലുണ്ടായ അസാധാരണമായ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഔൺസിന് ഏകദേശം 11% ഇടിഞ്ഞ് 4,732 ഡോളറിലെത്തി. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ [&Read More