കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. നാല് ദിവസം തുടർച്ചയായി ഇടിഞ്ഞ സ്വർണവില, കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 4,840 രൂപ വർധിച്ച് വില 1,17,720 രൂപയിലെത്തി. ഗ്രാമിന് 605 രൂപയാണ് ഉയർന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,715 രൂപയായി മാറി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ മാസങ്ങളിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതിനെത്തുടർന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതായിരുന്നു വില [&Read More
Tags :Gold Price Today
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 5,240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവൻ വില 1,30,360 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. രാജ്യാന്തര വിപണിയിലുണ്ടായ വലിയ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. [&Read More