19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Gyanesh Kumar Protest

Kerala

NSU നേതാവ് ആതിരയുടെ പരാതി: ഡൽഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. എൻ.എസ്.യു നേതാവ് ആതിര സി. നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയിൽ വെച്ച് മർദിച്ചെന്നുമാണ് പരാതിയിലുള്ളത്. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി ആതിര ആരോപിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ പേരുകൾ [&Read More

India

’56 ഇഞ്ചുകാരൻ്റെ പൊലീസിനും പട്ടാളത്തിനും മുന്നിൽ ഒരിഞ്ച് പിന്മാറരുത്; അധികാരത്തിന്റെ ദണ്ഡിന് മുന്നിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിനും പട്ടാളത്തിനും മുന്നിൽ പതറാതെ പോരാടാൻ സമരമുഖത്തുള്ള മകൾക്ക് ഉമ്മയുടെ ശക്തമായ പിന്തുണ. ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയും ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് നേതാവുമായ ഹൈഫയ്ക്കാണ് മാതാവും ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റുമായ പിടിപി സാജിത ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. “56 ഇഞ്ചുകാരൻ്റെ പൊലീസിൻ്റേയും പട്ടാളത്തിൻ്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണം. അധികാരത്തിൻ്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ചുതകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം,” എന്ന് സാജിത കുറിപ്പിൽ വ്യക്തമാക്കി. [&Read More

India

ഡൽഹിയിൽ മാധ്യമപ്രവർത്തക ഫിദ ഫാത്തിമയ്ക്ക് നേരെ കയ്യേറ്റശ്രമം: തടഞ്ഞുവെച്ചത് പ്രസ് കാർഡ് ധരിച്ചെത്തിയ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയും അധിക്ഷേപവും കയ്യേറ്റശ്രമവും. മക്തൂബ് മീഡിയയുടെ റിപ്പോർട്ടറായ ഫിദ ഫാത്തിമ, എഡിറ്റോറിയൽ ഇന്റേൺ നദ സഈദ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ അക്തറിസ്‌ത അൻസാരി എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ന് നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധം കവർ ചെയ്യുന്നതിനിടെയാണ് സംഭവം. പ്രസ് കാർഡ് ധരിച്ച് മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ സംഘം ഫിദ ഫാത്തിമയെയും സഹപ്രവർത്തകരെയും തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് നേരെ ‘ടോപ്പി മീഡിയ’ [&Read More