‘കുറി വരച്ചാലും കുരിശ് വരച്ചാലും നിസ്കരിച്ചാലും കേള്‍ക്കുന്നത് ദൈവം’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിന്
ദേശീയ ചലച്ചിത്ര പുരസ്കാരം വാങ്ങാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റിട്ടയാൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടൻ ഹരിശ്രീ യൂസഫ്. കുറി വരച്ചാലും കുരിശ് വരച്ചാലും കേൾക്കുന്നത് ദൈവമാണെന്നും ഇടുങ്ങിയ ചിന്താഗതിയുള്ള ഇത്തരം വിമർശകരാണ് ഈ നാടിന്റെ ശാപമെന്നും വിഡിയോയിൽ യൂസഫ് വ്യക്തമാക്കുന്നു. ദേശീയ അവാർഡ് സ്വീകരിക്കാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്കാണ് അബ്ബാസ് എന്ന വ്യക്തി അധിക്ഷേപ കമന്റിട്ടത്. അവാർഡ് വാങ്ങാൻ പോയപ്പോൾ നെറ്റിയിൽ കുറി വരയ്ക്കാൻ [&Read More