25/07/2026
[fontresizer_tawhidurrahmandear_widget]

Tags :hijab

Main story

ഹിജാബ് ധരിക്കാത്തവരെ ജയിലിലടച്ചു: താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ വെടിവെപ്പ്; രണ്ട് പേര്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്. ഇസ്‌ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് താലിബാനും പൊലീസും സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് താലിബാന്‍ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ [&Read More

India

കോളജുകളിൽ ഹിജാബ് അനുവദിച്ചതിനെതിരെ കാവി ഷാൾ പ്രതിഷേധം; ബിജെപി എംഎൽഎ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. സർക്കാർ തീരുമാനത്തിനെതിരെ കാവി ഷാൾ വിതരണം ചെയ്ത് പ്രതിഷേധിച്ച ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയപുരയിലെ ദർബാർ കോളേജിന് സമീപത്താണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എംഎൽഎയെയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും [&Read More

India

‘നാട്ടിൽ ഹിന്ദുത്വം പറയും; ദുബൈയിൽ ചെന്ന് മക്കളെ പർദ ഉടുപ്പിക്കും’-കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ സൈബറാക്രമണം

ന്യൂഡൽഹി: യുഎഇയിലെ പള്ളി സന്ദർശനത്തിനിടെ മക്കൾ പർദ ധരിച്ചതിന്റെ പേരിൽ ബിജെപി നേതാവിനും നടനുമായ കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ സൈബർ ആക്രമണം. കൃഷ്ണകുമാറിനെ ബിഹാർ ടൂറിസം മന്ത്രിയാക്കിയാണ് വിദ്വേഷ പ്രചാരണം. ഹിന്ദുത്വവാദിയായ കൃഷ്ണകുമാർ ഗൾഫിലെത്തിയപ്പോൾ മക്കളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ ആക്രമണം നടക്കുത്. ‘ഹിന്ദുത്വ നൈറ്റ്’ എന്ന എക്‌സ് ഹാൻഡിലാണ് കൃഷ്ണകുമാറും മക്കളും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആദ്യം രംഗത്തെത്തിയത്. ‘ഇതാണ് [&Read More