03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Human Rights Commission

Kerala

ടിക്കറ്റുള്ള യാത്രക്കാരിയെ അർദ്ധരാത്രി ഇറക്കിവിട്ടു, വ്യാജ കേസും; റെയിൽവേ 2 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം റെയിൽവേ ഈ തുക നൽകേണ്ടതുണ്ട്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി ഈ തുക ഈടാക്കാൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൃശൂർ എരുമപ്പെട്ടി [&Read More