കോഴിക്കോട്: വടകര തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ യുവതിയുടെ വീട്ടിൽ അർധരാത്രി പോലീസ് അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്‌അബ് കീഴരിയൂർ തുടങ്ങി 10 പേർക്കെതിരെയാണ് നടപടി. പോലീസിന്റേത് ഏകപക്ഷീയമായ നീക്കമാണെന്ന് പാറക്കൽ അബ്‌ദുള്ള ആരോപിച്ചു. അതിക്രമത്തിന് ഇരയായ അസ്‌മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, [&Read More
Tags :human rights violation
കൊടും ചൂടിൽ അഞ്ചുവയസ്സുകാരിയായ കൊച്ചുമകളെ ഗേറ്റിൽ കെട്ടിയിട്ടു; വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ചണ്ഡീഗഢ്: അഞ്ചുവയസ്സുകാരിയായ കൊച്ചുമകളെ കൊടും ചൂടിൽ വീടിന്റെ ഗേറ്റിൽ കെട്ടിയിട്ട സംഭവത്തിൽ പഞ്ചാബ് പോലീസിലെ വനിതാ എഎസ്ഐയ്ക്ക് സസ്പെൻഷൻ. ഫരീദ്‌കോട്ടിലെ മഹിളാ മിത്ര ഹെൽപ്പ് ഡെസ്കിൽ സേവനമനുഷ്ഠിക്കുന്ന സരബ്ജിത് കൗറിനെതിരെയാണ് നടപടി എടുത്തത്. ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. കുട്ടിയുടെ കൈകാലുകൾ തുണികൊണ്ട് ഗേറ്റിൽ ബന്ധിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് കെട്ടഴിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഫരീദ്കോട്ട് സീനിയർ പോലീസ് സൂപ്രണ്ട് പ്രജ്ഞ [&Read More
ഭുവനേശ്വർ: ഒഡീഷയിലെ ധേൻകനാൽ ജില്ലയിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്റർക്ക് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം. പാസ്റ്ററെ മർദിക്കുകയും ചാണകം തീറ്റിക്കുകയും മുഖത്ത് സിന്ദൂരവും ചെരുപ്പുമാലയും അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തതായാണ് പരാതി. ജനുവരി നാലിന് പർജാങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാസ്റ്ററായ ബിപിൻ ബിഹാരി നായിക്കിനാണ് (35) ദുരനുഭവം ഉണ്ടായത്. ഒരു ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ 40Read More