ഹൈദരാബാദ്: ഇന്ത്യയിൽ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക വീണ്ടും ശക്തമാകുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ എബോളാ ലക്ഷണങ്ങളോടെ രണ്ടാമതൊരു സുഡാൻ സ്വദേശിയെ കൂടി പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 20 വയസ്സുകാരനായ വിദ്യാർത്ഥിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്‌ധ പരിശോധനക്കായി സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ വെള്ളിയാഴ്ച് പുലർച്ചയോടെ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ പനി ഇല്ലെന്നും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ കൂടെയുണ്ടായിരുന്ന [&Read More
Tags :Hyderabad
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്‌ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്‌ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. പെൺകുട്ടിയുടെ [&Read More
ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകിയെന്ന ആരോപണം. ബുർഖ ധരിച്ചാണ് സ്ത്രീകളെ യു.പിയിൽനിന്ന് ഇറക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘സിയാസത്ത് ഡെയ്‌ലി’ ആണു വാർത്ത പുറത്തുവിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണു സംഭവം. ഹൈദരാബാദിലെ നാച്ചാരം മേഖലയിൽ താമസിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘത്തെയാണ് റാലിയിൽ പണം നൽകി എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ചാനലായ ഷമ ന്യൂസ് പുറത്തുവിട്ട [&Read More