‘ഞങ്ങളുടെ ജലം കൈക്കലാക്കാൻ നോക്കുന്നവരുടെ കൈകൾ വെട്ടിമാറ്റും’; സിന്ധു നദീജല കരാറിൽ ഇന്ത്യക്കെതിരെ
ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. കരാര്‍ പ്രകാരം പാകിസ്താന് അര്‍ഹതപ്പെട്ട ജലം കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേല്‍ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകയാണെന്നും, പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960Read More