02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Israel tensions

Main story

അമേരിക്കയ്ക്ക് മുന്നിൽ വൻ പ്രതിസന്ധി; ടോമഹോക്ക് മിസൈൽ ശേഖരം തീരുന്നു: റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ അമേരിക്കയ്ക്കു മുന്നിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യുഎസിന്റെ പക്കലുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്ന് റിപ്പോർട്ട്. ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ നാവികസേന നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ വൻതോതിൽ ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഭാവിയിൽ ചൈനയെപ്പോലെയുള്ള ശക്തരായ ശത്രുക്കളുമായി ഒരു യുദ്ധമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. [&Read More

World

‘നിങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ല’; ഇസ്രയേലില്‍ ഇറാന്‍ ആക്രമണത്തില്‍ കുടുങ്ങിയ അമേരിക്കൻ പൗരന്മാരെ കൈയൊഴിഞ്ഞ്

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം അതിരൂക്ഷമായതോടെ, ഇസ്രയേലിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നും പൗരന്മാർ സ്വന്തം നിലയിൽ യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും യുഎസ് എംബസി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർച്ച് 2 മുതൽ തബ ബോർഡർ ക്രോസിംഗിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ മാർഗ്ഗം സ്വീകരിക്കുന്നവരുടെ സുരക്ഷയിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് എംബസിയുടെ നിലപാട്. ഇസ്രയേലിന് പുറമെ ഈജിപ്ത്, [&Read More

Iran

ഇറാനെ തൊടരുതെന്ന് കടുപ്പിച്ച് സ്‌പെയിൻ; വ്യോമതാവളങ്ങൾ കാലിയാക്കി യുഎസ് യുദ്ധവിമാനങ്ങൾ

മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർക്കശമായ നിലപാടിനെത്തുടർന്ന്, സ്‌പെയിനിലെ റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് 15 അമേരിക്കൻ യുദ്ധവിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഗസ്സ യുദ്ധക്കാലം മുതൽ പെഡ്രോയും സ്‌പെയിനും തുടരുന്ന നിലപാട് ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ നീക്കങ്ങൾ. സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് [&Read More

Iran

ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ സ്റ്റേറ്റ് ടിവി

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ​ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് [&Read More

World

ഇറാനെ വളഞ്ഞ് 300-ലധികം യുദ്ധവിമാനങ്ങൾ; പശ്ചിമേഷ്യയിൽ അമേരിക്കയുടെ വൻ പടയൊരുക്കം

വാഷിങ്ടൺ/ദുബൈ: ഇറാനുമായുള്ള യുദ്ധഭീതിയും ആണവ ചർച്ചകളും ഒരേസമയം പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം നടത്തി അമേരിക്ക. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (സെന്റ്‌കോം) പരിധിയിലുള്ള മേഖലയിൽ ഇതിനകം 300Read More

Iran

അമേരിക്കയുടെ ‘രഹസ്യനീക്കം’ ചൈന ഇറാന് ചോർത്തി? ജോർദാനിലെ മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്

ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More

Iran

‘അമേരിക്കൻ പതാകയുള്ള കപ്പലുകൾ ഇറാൻ തീരത്തേക്ക് പോകരുത്’; കർശന മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. ഇറാൻ സമുദ്രാതിർത്തിയിൽനിന്ന് പരമാവധി അകലം പാലിക്കാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ജാഗ്രത പുലർത്താനുമാണ് യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാൻ സൈന്യം കപ്പലുകൾ പിടിച്ചെടുക്കാനോ തടഞ്ഞുവെക്കാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാക ഘടിപ്പിച്ച കപ്പലുകൾ [&Read More