01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Iran-US Conflict

World

‘സംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ച അവധി കൊടുത്തിട്ടുണ്ട്, കാരണം നമ്മൾ നല്ലവരാണ്’; ഇറാനെതിരെ പരിഹാസവുമായി

ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നൽകിയത് തങ്ങൾ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250Read More

Main story

ട്രംപിന്റെ ഇറാൻ യുദ്ധത്തിന് കടിഞ്ഞാണിടാൻ യുഎസ് സെനറ്റ്; സൈനിക നടപടികൾക്ക് കോൺഗ്രസ് അനുമതി

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ സൈനിക നടപടികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ഇറാനെതിരായ സൈനിക ഇടപെടലുകൾക്ക് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ബില്ലാണ് സെനറ്റിൽ പാസായത്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം വിജയിച്ചത്. നേരത്തെ ജനപ്രതിനിധി സഭയിലും ഈ ബിൽ പാസായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിന്റെ സ്വന്തം പാർട്ടിയിലെ നാല് പ്രമുഖർ പാർട്ടി നിലപാടിനെ തള്ളി പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. ബിൽ കാസിഡി, ലിസ മുർക്കോവ്സ്കി, [&Read More

World

ഇറാനെതിരെയുള്ള മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ഗ്രോക്ക്; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ചതായി അമേരിക്കൻ സർക്കാർ വെളിപ്പെടുത്തി. ഇലോൺ മസ്‌കിന്റെ എ.ഐ കമ്പനിയായ ‘എക്സ്.എഐ’ യുമായി ബന്ധപ്പെട്ട ഒരു കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ പിന്തുണ നൽകുന്നതിനാൽ, ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷക്ക് അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്. പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് [&Read More

World

ഗൾഫ് സഖ്യകക്ഷികളുടെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ ആസ്ത‌ികൾ ഉപയോഗപ്പെടുത്താൻ യുഎസ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായ സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ ആസ്ത‌ികൾ ഉപയോഗപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മരവിപ്പിക്കപ്പെട്ട ആസ്‌തികൾ വിട്ടുനൽകണമെന്ന് ടെഹ്റാൻ ആവശ്യപ്പെടുമ്പോൾ, ഈ ഫണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വകമാറ്റാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിനായി ഇറാൻ്റെ ആസ്‌തികൾ വകമാറ്റുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി [&Read More

World

‘സമയം നല്ലതല്ല’, പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും’; മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നാടകീയ പ്രസ്താവനയുമായി

ന്യൂയോർക്ക്: തൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ പ്രതിസന്ധി കാരണം താൻ ഇപ്പോൾ ആകെ അനിശ്ചിതാവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ പരിഹാസം കലർന്ന മറുപടി. താൻ ഈ ചടങ്ങിൽ സന്നിഹിതനാകാൻ മകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിത് ഒട്ടും അനുയോജ്യമായ സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു… എന്നാൽ ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് [&Read More

Iran

ഇറാന്‍ സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണ്‍; അതീവ ജാഗ്രതയില്‍ പശ്ചിമേഷ്യ

വാഷിങ്ടണ്‍/തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചു. ഇറാന്റെ സമുദ്രമേഖലയ്ക്കടുത്ത് കപ്പല്‍ നിലയുറപ്പിച്ചതായാണു വിവരം. ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തിനും സജ്ജമാകുന്ന വിധം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയിലാണ് ഇപ്പോള്‍ കപ്പല്‍വ്യൂഹമുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കത്തിന് ഉത്തരവിട്ടതെന്നാണു വിവരം. ഒരു വിമാനവാഹിനിക്കപ്പല്‍, ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, വിമാനവിരുദ്ധ [&Read More