01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US tensions

Iran

ധൈര്യം തന്ന് യുദ്ധത്തിൽ ചാടിച്ചു! ഇറാനിലെ ഭരണാട്ടിമറി നടന്നില്ല; മൊസാദിനെതിരെ നെതന്യാഹു

തെല്‍ അവീവ്: ഇറാന്റെ ആഭ്യന്തര ഭരണം ആഴ്ചകൾക്കുള്ളിൽ തകരുമെന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ പാഴ്വാക്കുകളിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിൽ. മൊസാദ് ഉദ്യോഗസ്ഥർക്ക് നേരെ നെതന്യാഹു രൂക്ഷവിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ ഭരണകൂടം തകരുമെന്ന ഉറപ്പിന്മേൽ ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ച നെതന്യാഹു, ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നത് കണ്ട് ആശയങ്കയിലാണെന്ന് ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുന്നതിലൂടെ അവിടുത്തെ [&Read More

Qatar

യുദ്ധം കാരണം എംആർഐ സ്കാനിങ്ങിലും പ്രതിസന്ധി; കാരണം ഇതാണ്

ദോഹ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ വർധിച്ചുവരുന്ന സൈനിക സംഘർഷം ആഗോള ഹീലിയം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോകത്തെ ഹീലിയം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്ന ഖത്തറിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളുമാണ് ലോകമെമ്പാടുമുള്ള ആശുപത്രികളിലെ എംആർഐ സ്കാനിങ്ങിനെയും സെമികണ്ടക്ടർ വ്യവസായത്തെയും ആശങ്കയിലാഴ്ത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എൽഎൻജി (Read More

Main story

’ഇറാന്‍ 7 ദിവസം ചോദിച്ചു;ഞാന്‍ 10 ദിവസംനല്‍കി’; ഊര്‍ജ പ്ലാന്‍റുകൾ ആക്രമിക്കുന്നത് വീണ്ടും

വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല. ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. [&Read More

World

നിലയ്ക്കാതെ മിസൈൽ വർഷം; തെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളം അടച്ചു, സർവീസുകൾ

തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇറാൻ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 16 വരെ വിമാനത്താവളം അടച്ചിടുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയൻ. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ മിസൈൽ ആക്രമണങ്ങളാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയത്. തെൽ അവീവിനും [&Read More

Main story

ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി നിലയം ആക്രമിച്ച് ഇറാൻ; പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ

തെൽ അവീവ്: ഇസ്രയേലിന്റെ ഊർജ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ ആക്രമിച്ച് ഇറാാൻ. ഹദേര നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിലയം ലക്ഷ്യമാക്കിയാണ് ഇന്ന് മിസൈൽ വർഷമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണത്തിൽ ഊർജനിലയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു തൊട്ടടുത്താണ് ഇറാന്റെ മിസൈൽ പതിച്ചതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ [&Read More

Main story

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് [&Read More

Main story

യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; റൂട്ട് മാറ്റി വിമാനവാഹിനിക്കപ്പൽ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രത്തിലും കടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ കടലിനും ഒമാൻ ഉൾക്കടലിനും സമീപം നിലയുറപ്പിച്ചിരുന്ന കപ്പലിനെ ലക്ഷ്യമാക്കി ഇറാന്റെ തദ്ദേശീയമായി വികസിപ്പിച്ച ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. ‘പരിധിയിൽ പ്രവേശിച്ചു, ഞങ്ങൾ പ്രഹരിച്ചു’ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പൽ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചയുടനെയാണ് [&Read More

World

വ്യോമപ്രതിരോധം പാളിയ ഇസ്രയേലിന് രക്ഷാകരം നീട്ടി ഫോക്‌സ്‌വാഗൺ; കാർ നിർമാണം നിർത്തി അയേൺ

ബെർലിൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തേകാൻ അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഭീമനായ ഫോക്സ്വാഗൺ. ജർമനിയിലെ ഓസ്നാബ്രൂക്കിലുള്ള തങ്ങളുടെ കാർ നിർമ്മാണ പ്ലാന്റ് മിസൈൽ ഭാഗങ്ങൾ നിർമിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ ഫോക്സ്‍വാഗണ്‍ തീരുമാനിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ പ്രതിരോധ കവചങ്ങളായ അയേൺ ഡോം, ആരോ എന്നിവയ്ക്ക് ആവശ്യമായ നിർണായക ഭാഗങ്ങളാണ് ഇവിടെ നിർമിക്കുക. പശ്ചിമേഷ്യയിൽ ഇറാന്റെ മിസൈലുകൾക്കു മുന്നിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം പരാജയപ്പെടുകയും എയർ ഡിഫൻസിൽ ക്ഷാമം [&Read More

World

അമേരിക്കൻ ക്രൂസ് മിസൈലുകൾ വെടിവച്ചിട്ട് ഇറാന്റെ പ്രതിരോധ കവചം

തെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മിസൈൽ ആക്രമണം തകർത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇന്നലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അയച്ച നിരവധി ക്രൂസ് മിസൈലുകൾ തെഹ്റാനിലെയും മർകാസി പ്രവിശ്യയിലെയും ആകാശത്തുവെച്ച് തകർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ ആണ് വാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നുമായി ഇറാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ വർഷമുണ്ടായത്. അമേരിക്കയുടെ അത്യാധുനികമായ എജിഎംRead More