31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

World

‘ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലും കനത്ത പ്രത്യാക്രമണമുണ്ടാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണ പദ്ധതികള്‍ തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഏത് ആക്രമണത്തെയും ചെറുക്കാനും ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കാനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു. [&Read More

Main story

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More

World

മൊസാദ് ചാരന്മാരെ പിടികൂടി ഇറാന്‍; പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് സൈന്യം

തെഹ്റാന്‍: ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ‘മൊസാദി’ന്റെ ഏജന്റുമാരെ പിടികൂടിയതായി ഇറാന്‍ സുരക്ഷാ സേന വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനകീയ പ്രതിഷേധങ്ങളെ മുതലെടുത്ത് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് വിദേശ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. തെഹ്റാനിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഏജന്റാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുക, സംഘര്‍ഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ [&Read More

World

‘ഇറാന്‍ യുഎസുമായും ഇസ്രയേലുമായും സമ്പൂര്‍ണ യുദ്ധത്തില്‍’; മുന്നറിയിപ്പുമായി മസൂദ് പെസഷ്‌കിയാന്‍

തെഹ്റാന്‍: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Read More

Main story

‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ

തെല്‍ അവീവ്: ഇറാനിലെ മൊസാദിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി ഇസ്രയേലിന്റെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി. ഇറാന്‍ മണ്ണില്‍ മൊസാദ് സംഘം നേരിട്ടു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വെളിപ്പെടുത്തല്‍. മുന്‍ മൊസാദ് ഡയരക്ടര്‍ യോസി കോഹന്‍ ഒരു രഹസ്യയോഗത്തില്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ മണ്ണില്‍ മൊസാദ് പ്രവര്‍ത്തകര്‍ നേരിട്ട് സജീവമാണെന്ന് യോസി കോഹന്‍ സ്ഥിരീകരിച്ചു. ‘ഇറാന്‍ പ്രോക്സികള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്ഥലമല്ല അത്. ഞങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും [&Read More

World

‘ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കി ഇറാൻ ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുമെന്ന് കരുതേണ്ട’; ഇറാൻ

ടെഹ്‌റാൻ: ഇറാനെ ദുര്‍ബലമാക്കി, ഇസ്രയേലിന് കൂടുതല്‍ ആയുധബലം നല്‍കാനാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ ആണവRead More

World

‘ഇറാൻ അമേരിക്കയെ ലക്ഷ്യമിട്ട് ആണവ മിസൈൽ വികസിപ്പിക്കുന്നു’; ആരോപണവുമായി നെതന്യാഹു

തെല്‍ അവീവ്: ഇറാനെതിരെ പുതിയ ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നുണ്ടെന്നാണു പുതിയ വാദം. അമേരിക്കന്‍ നഗരങ്ങളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഈ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ ഷാപ്പിറോയുമായുള്ള അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ആരോപണം. ”8,000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നത്. അതിലേക്ക് ഒരു 3,000 കിലോ മീറ്റര്‍ ദൂരം കൂടി ചേര്‍ത്താല്‍ ഈ മിസൈലുകള്‍ക്ക് അമേരിക്കയുടെ കിഴക്കന്‍ [&Read More