04/09/2026
[fontresizer_tawhidurrahmandear_widget]

Tags :IRGC

Iran

‘അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെടുത്തി’; പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ

തെഹ്‌റാൻ: വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ. തെക്കൻ ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ രക്ഷാദൗത്യം പരാജയപ്പെടുത്തിയതായി ഖതമുൽ അൻബിയ വ്യക്തമാക്കി. തങ്ങൾ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക അയച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സിRead More

World

യുഎസ് പൈലറ്റ് ഇറാന്റെ പിടിയിൽ? എഫ്-35 തകർന്ന മേഖലയിൽ തിരച്ചിലുമായി വട്ടമിട്ട് പറന്ന്

തെഹ്‌റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More

World

ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ടെസ്ല.. 18 യുഎസ് കമ്പനികൾക്ക് ഇറാന്റെ അന്ത്യശാസനം; ദുബൈ

തെഹ്‌റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് [&Read More

Iran

അമേരിക്കയുടെ രഹസ്യ കമാൻഡ് സെന്റർ തകർത്തെന്ന് ഇറാൻ; കേന്ദ്രത്തിൽ 200 ഓഫീസർമാർ ഉണ്ടായിരുന്നതായി

തെഹ്റാന്‍: പശ്ചിമേഷ്യൻ യുദ്ധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുഎഇയിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ അതിശക്തമായ ആക്രമണം നടത്തി ഇറാൻ. ദുബൈക്ക് സമീപമുള്ള അൽ മിൻഹാദ് എയർ ബേസിനോട് ചേർന്നുള്ള അതീവ രഹസ്യമായ അമേരിക്കൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് ഡ്രോൺRead More

World

‘നെതന്യാഹു മരിച്ചു!’; ഇസ്രയേലിൽ പരിഭ്രാന്തി പരത്തി എസ്എംഎസ് സന്ദേശങ്ങൾ; ജാഗ്രതാ നിർദേശവുമായി സൈബർ

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജ സന്ദേശങ്ങൾ ഇസ്രയേലിൽ പ്രചരിക്കുന്നു. ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) പേരിലാണ് പൗരന്മാർക്ക് എസ്എംഎസ് ലഭിക്കുന്നത്. എന്നാൽ, ഇസ്രയേൽ പൗരന്മാർക്കിടയിൽ ഭീതി പടർത്താനായി ഇറാന്റെ ഗൂഢനീക്കമാണിതെന്നാണു സൈന്യം പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ ‘യെദിയോത്ത് അഹ്രോനോത്ത്’ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് പതിനായിരക്കണക്കിന് ഇസ്രായേലികൾക്ക് ഫോണുകളിൽ സന്ദേശങ്ങൾ ലഭിച്ചത്. യുദ്ധമുഖത്തെ പിരിമുറുക്കം മുതലെടുത്ത് സൈബർ ആക്രമണത്തിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ നാഷണൽ സൈബർ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. [&Read More

Iran

മൊജ്‌തബ ഖാംനഇ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്

തെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി സയ്യിദ് മൊജ്തബ ഖാംനഇയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വാരം അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഇയുടെ പിൻഗാമിയായാണ് മകൻ തന്നെ അധികാരമേൽക്കുന്നത്. ഔദ്യോഗിക ഇറാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ​ഇറാന്റെ പരമോന്നത നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വിദഗ്ധ സമിതിയാണ് മൊജ്തബ ഖാംനഇയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ ഇറാന്റെ നേതൃത്വത്തെക്കുറിച്ച് വലിയ ആശങ്കകൾ [&Read More

Iran

ഇറാനിലേക്ക് സ്‌പെഷ്യൽ ഫോഴ്‌സ്; ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ നീക്കവുമായി അമേരിക്ക

വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതിയുമായി അമേരിക്കയും ഇസ്രയേലും. ഇരുസൈന്യവും സംയുക്തമായി കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാൻ പ്രത്യേക സേനയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള 450 കിലോയോളം വരുന്ന അതിമാരകമായ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ ആണവായുധ [&Read More

World

മിസൈൽ രാസവസ്തുക്കളുമായി ചൈനയിൽനിന്ന് ഇറാൻ കപ്പലുകൾ പുറപ്പെട്ടു; നിരീക്ഷണം ശക്തമാക്കി അമേരിക്ക

വാഷിങ്ടൺ/ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടെ ചൈനയിൽനിന്ന് രണ്ട് കപ്പലുകൾ ഇറാനിലേക്കു തിരിച്ചതായി റിപ്പോർട്ട്. മിസൈൽ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ നിറച്ച കപ്പലുകളാണ് ഇറാൻ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മിസൈൽ സംഭരണശാലകൾക്കും ഇന്ധന നിർമാണ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെയാണു പുതിയ വാർത്ത വരുന്നത്. ‘ശബ്ദിസ്’, ‘ബർസിൻ’ എന്നിങ്ങനെ രണ്ട് ചരക്ക് കപ്പലുകളാണ് ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള ഗാവോലൻ കെമിക്കൽ സ്റ്റോറേജ് തുറമുഖത്തുനിന്ന് [&Read More