കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സി.ഇ.ഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒയും എം.ഡിയുമായ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് നടപടി. അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാർവതി വിദേശത്തു നിന്ന് [&Read More
Tags :Job Fraud
‘ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ‘ഡോക്ടർ’ പറഞ്ഞതെല്ലാം വിശ്വസിച്ചു, ചതിപറ്റിയെന്ന് അറിഞ്ഞത് വഴിയെ’; യുവാവിന് ജോലി
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കരമന, നെടുങ്കാട് സ്വദേശിനി ബി.വി അർച്ചന (25) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവാവുമായി സൗഹൃദമുണ്ടാക്കിയത്. തുടർന്ന് ഇതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. യുവാവിന്റെ പിതാവിൽ നിന്ന് പലതവണകളായി ഗൂഗിൾ പേ വഴി [&Read More
കൊച്ചി: കള്ളപ്പണമിടപാട്, വിസ തട്ടിപ്പ് ഉൾപ്പെടെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഊന്നുകൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലുടനീളം ഇയാൾക്കെതിരെ 140 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വയനാട് പുൽപള്ളി സ്വദേശിയായ ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ജോലി വാഗ്ദാനം ചെയ്ത് പലതവണയായി ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഷിജൻ പരാതിയുമായി [&Read More