ഭോപ്പാൽ: കത്തിയെരിയുന്ന ചിതയിൽ നിന്ന് വാൾകൊണ്ട് മൃതദേഹഭാഗം കുത്തിയെടുത്ത് തിന്നുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സ്വയം പ്രഖ്യാപിത വനിത അഘോരി അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ ‘കാളി നന്ദ് ഗിരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് പിടിയിലായത്. ശ്മശാനത്തിന്റെ മേൽനോട്ടക്കാരനായ വിഷ്ണുനാഥ് മഹാരാജിന്റെ പരാതിയിലാണ് നടപടി. സംസ്കാര സ്ഥലത്ത് അതിക്രമിച്ചു കയറിയതിനും ചടങ്ങ് അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമാണ് പൊലീസ് കേസ് എടുത്തത്. ഇവരെ രണ്ടു ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. [&Read More