04/09/2026
[fontresizer_tawhidurrahmandear_widget]

കേരളത്തെ 2 ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എം.ടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

 കേരളത്തെ 2 ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എം.ടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മുതിർന്ന നേതാക്കൾക്ക് ക്ലസ്റ്റർ ചുമതലകൾ നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

എം.ടി രമേശ്, എസ്. സുരേഷ് എന്നിവർക്കാണ് പ്രധാന ക്ലസ്റ്റർ ചുമതലകൾ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ ഇൻചാർജായി എം.ടി രമേശിനെയും മറ്റു ജില്ലകളുടെ ചുമതലക്കാരനായി എസ്. സുരേഷിനെയും നിയോഗിച്ചു. ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻചാർജായും അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരി, മിഷൻ 2029 നരേറ്റീവ് ഇൻചാർജ് എന്നീ ചുമതലകളിലും നിയമിച്ചിട്ടുണ്ട്.

വിവിധ പോഷക സംഘടനകളുടെ പ്രഭാരിമാരെയും പാർട്ടി പ്രഖ്യാപിച്ചു. ബി. ഗോപാലകൃഷ്‌ണനാണ് മഹിളാ മോർച്ചയുടെ പ്രഭാരി. ഷോൺ ജോർജിന് ന്യൂനപക്ഷ മോർച്ച, മീഡിയ, സോഷ്യൽ മീഡിയ എന്നിവയുടെ ചുമതല നൽകിയപ്പോൾ യുവമോർച്ച പ്രഭാരിയായി പി. സുധീറിനെയും ഒബിസി മോർച്ച പ്രഭാരിയായി കെ.കെ അനീഷ്കുമാറിനെയും തെരഞ്ഞെടുത്തു. എസ്സി മോർച്ച പ്രഭാരിയായി കെ. സോമൻ, എസ്ടി മോർച്ചയ്ക്ക് പി. ശ്യാംരാജ്, കിസാൻ മോർച്ചയ്ക്ക് സി. കൃഷ്ണകുമാർ എന്നിവരാണ് നേതൃത്വം നൽകുക. റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്‌ക് എന്നിവയുടെ ചുമതല എസ്. ജയസൂര്യനും വഹിക്കും.

Also read: