05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kangana Ranaut

Entertainment

‘ഞാൻ ബിജെപിയുടെ കളിപ്പാവയല്ല; ഇന്ന് പാർട്ടി ഒപ്പമുണ്ട്, നാളെ ഉണ്ടായെന്ന് വരില്ല’-കങ്കണ റണാവത്ത്

ന്യൂഡൽഹി: താൻ ബിജെപിയുടെ കളിപ്പാവയല്ലെന്നും സ്വന്തമായി ശക്തമായ നിലപാടുകളും വ്യക്തിത്വവുമുള്ള ആളാണെന്നും ബോളിവുഡ് നടിയും മാണ്ഡിയിൽനിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്ത്(Read More

Main story

‘നസീറുദ്ദീൻ ഷായെപ്പോലൊരു കുറുക്കനാകുന്നതിലും ഭേദം പട്ടിയാകുന്നത്’; രൂക്ഷ വിമർശനവുമായി കങ്കണ

മുംബൈ: ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും നസീറുദ്ദീൻ ഷായും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾക്ക് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ ഇൻഡസ്ട്രിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്കെതിരെ വിമർശനമുന്നയിച്ച ഷായെ ‘കുറുക്കൻ’ എന്ന് വിശേഷിപ്പിച്ച കങ്കണ, രാജ്യത്തോടുള്ള കൂറിൻ്റെ പ്രതീകമായി ഒരു ‘പട്ടി’യാകാൻ താൻ തയ്യാറാണെന്നും തുറന്നടിച്ചു. നേരത്തെ രാജ്യത്തുടനീളം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ വൻകിട [&Read More

India

പശുത്തോലിൽ നിര്‍മിച്ച ലക്ഷങ്ങളുടെ ബാഗുമായി പാർലമെന്റിൽ; കങ്കണയുടെ ‘ ഗോമാതാ സ്‌നേഹം’ ചോദ്യംചെയ്ത്

ന്യൂഡൽഹി: പശു സംരക്ഷണവും സനാതന ധർമവും പരസ്യമായി പ്രചരിപ്പിക്കുകയും പാർലമെന്റിലും പൊതുവേദികളിലും ഹൈന്ദവ സംസ്‌കാരത്തിന്റെ വക്താവായി സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ പ്രചാരണം(Read More

India

‘മിതവാദിയായ ഹിന്ദുവായിരുന്നു, ഇനി ഉണർന്ന ഹിന്ദുവായി സംഘിയാകണം’; കങ്കണ റണാവത്ത്

ന്യൂഡൽഹി: ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ പൂർണമായി ഉൾക്കൊണ്ട് ഒരു സംഘിയാകാനും ഉണർന്ന ഹിന്ദുവായി മാറാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് പ്രസ്താവിച്ചു. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി എക്സിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് കങ്കണയുടെ തുറന്നുപറച്ചിൽ. “അതെ, ഞാൻ മുമ്പ് ഒരു മിതവാദിയായ ഹൈന്ദവ വിശ്വാസിയായിരുന്നു. എന്നാൽ ഇന്ന് ആളുകൾ ‘എപ്പോഴാണ് നീ ഒരു സംഘിയായത്?’ എന്ന് ചോദിക്കുമ്പോൾ, എനിക്ക് ഒരു സംഘിയാകാനാണ് ആഗ്രഹമെന്ന് ഞാൻ പറയുന്നു,” [&Read More

India

’28-ാം വയസിൽ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങളുണ്ടായിരുന്നു, നിങ്ങൾ പൂർണമായും തൊഴിലില്ലാത്ത ആളാണ്,

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർത്ഥി സമരത്തിന് പിന്നാലെ സി.ജെ.പി വക്താവ് സൗരവ് ദാസും ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തും തമ്മിലുള്ള വാക്പോര് തുടരുന്നുRead More

Main story

‘സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ല, പിന്നല്ലേ പുതിയ തലമുറ’; കങ്കണയുടെ ജെനറേഷൻ ഗട്ടർ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി സമരത്തിനെതിരെ ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണാവത് നടത്തിയ ‘ജെനറേഷൻ ഗട്ടർ’ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ നേതാക്കളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കങ്കണയെ സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നും സി.ജെ.പി വിമർശിച്ചു. കങ്കണയ്ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയാകാമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ [&Read More

India

സർക്കാർ തീരുമാനങ്ങൾക്ക് തടസ്സം നിൽക്കുന്ന നിലപാട് ശരിയല്ല; സിജെപിയോട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച്

കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങളെ സമ്മർദ്ദം ചെലുത്തി സ്വാധീനിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യണമെങ്കിൽ സിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വെല്ലുവിളിച്ച് കങ്കണ റണാവത്.Read More

India

കങ്കണയും രാഹുലും വിവാഹിതരാകുന്നു? സത്യാവസ്ഥ വെളിപ്പെടുത്തി താരം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ താൻ വിവാഹം കഴിക്കാൻ തയ്യാറാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. രാഷ്ട്രീയ ചർച്ചകളിൽ പോലും സ്ത്രീകൾക്ക് അർഹമായ മാന്യത നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കങ്കണ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘രാഹുൽ ഗാന്ധി ബിജെപിയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്’ എന്ന വാചകത്തോടെ കങ്കണയുടെയും രാഹുലിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിലെ ഒരു മീം പേജാണ് ആദ്യം പ്രചരിപ്പിച്ചത്. ഇത് [&Read More

India

‘അന്ന് എന്റെ വീട് തകർത്തവർക്ക് ഇന്ന് ജനങ്ങൾ മറുപടി നൽകി’; ബിഎംസിയിലെ ബിജെപി

മുംബൈ: ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ചരിത്രവിജയം നേടുമ്പോൾ തന്റെ പ്രതികാരം പൂർത്തിയായതായി നടി കങ്കണ റണാവത്ത് പ്രഖ്യാപിച്ചു. ബിഎംസിയിൽ ശിവസേനയുടെ (യുബിടി) ആധിപത്യം തകർന്നത് തനിക്ക് നീതി ലഭിച്ച നിമിഷമാണെന്ന് കങ്കണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വൻ വിജയത്തിൽ അഭിനന്ദിച്ച കങ്കണ, മുംബൈയിലെ ജനങ്ങൾ സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും അർഹമായ മറുപടി നൽകിയെന്നും കൂട്ടിച്ചേർത്തു. 2020ൽ അവിഭക്ത ശിവസേന മഹാരാഷ്ട്ര ഭരിക്കുമ്പോഴാണ് കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം [&Read More