29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Karnataka Politics

India

‘ഇസ്‌ലാം ഏറ്റവും ശ്രേഷ്‌ഠമായ മതം, ഹജ്ജ് ചെയ്യാൻ ആഗ്രഹമുണ്ട്’: കർണാടക മന്ത്രിയുടെ പരാമർശത്തിൽ

ബെംഗളൂരു: കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബസവരാജ് രായറെഡ്ഡി നടത്തിയ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം ഏറ്റവും ശ്രേഷ്ഠമായ മതമാണെന്നും, മക്ക സന്ദർശിച്ച് ഹജ്ജ് കർമ്മം നിർവഹിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് ഇസ്‌ലാം മതം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുക്‌നൂരിൽ മുസ്‌ലിം സമൂഹം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിലാണ് മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. ഇസ്‌ലാം മാനവികത നിറഞ്ഞതാണെന്നും ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, [&Read More

Main story

‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് പ്രകാശ്

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. തന്റെ വോട്ടവകാശം നിഷേധിച്ച നടപടിയെ “നല്ല തമാശ” എന്ന് പരിഹസിച്ചാണ് 61Read More

India

‘യൂസ്ലെസ് ഫെലോസ്’; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മല്ലികാർജുൻ

ബംഗളൂരുവിൽ നടന്ന കോൺഗ്രസിന്റെ സങ്കൽപ്പ സമവേശ പരിപാടിക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെRead More

Main story

കർണാടകയിൽ ‘ഓപറേഷൻ താമര’യ്ക്ക് ചെക്കിട്ട് ഡി.കെയുടെ ‘കൗണ്ടർ ഓപറേഷൻ’; ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച്

ബെംഗളൂരു: ദേശീയരാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടർ’ പരിവേഷം അരക്കിട്ടുറപ്പിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച നീക്കവുമായി തന്റെ കരുത്ത് വിളിച്ചറിയിച്ചിരിക്കുകയാണ് കർണാടക പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. കർണാടക നിയമസഭാ കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാക്കി വോട്ട് ചോർത്തിയ കോൺഗ്രസ്, ആകെ ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിൽ അഞ്ചെണ്ണത്തിലും വമ്പൻ വിജയം കൊയ്തു. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, മുൻ മുഖ്യമന്ത്രി [&Read More

Main story

കോൺഗ്രസ് അധ്യക്ഷനാകാൻ കെ.സി വേണുഗോപാൽ? സിദ്ധരാമയ്യയെ മാറ്റാൻ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്

ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് [&Read More

Main story

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്? സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രിയായി ഡി.കെ അല്ല, ഖാർഗെ?

ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തെ വീണ്ടും മുൾമുനയിലാക്കി കോൺഗ്രസ് സർക്കാരിൽ വലിയ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സിദ്ധരാമയ്യ രാജ്യസഭാ അംഗമാകും. എന്നാൽ, പകരം മുഖ്യമന്ത്രിയായി എത്തുക ഡി.കെ ശിവകുമാർ ആകില്ലെന്ന കൗതുകമുണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമാകുന്നതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭരണനേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി [&Read More

India

‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More