ന്യൂഡൽഹി: രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി ഹിമാചൽ പ്രദേശിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ആലപ്പുഴ എംപിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി നടത്തിയ ഇടപെടലുകളെ തുടർന്നാണ് വൈദ്യുതി കൈമാറ്റത്തിന് ധാരണയായത്. നിലവിൽ തമിഴ്‌നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവുവരുത്തിയാണ് ഹിമാചൽ പ്രദേശ് കേരളത്തിന് സഹായമെത്തിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ ഊർജക്ഷാമവും അധിക വൈദ്യുതിയുടെ ആവശ്യകതയും കെ.സി വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് [&Read More
Tags :Kerala Electricity Crisis
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ഉപഭോഗം കൂടുതലുള്ള ‘പീക്ക്’ സമയങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി തീരുമാനം. നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. വേനൽച്ചൂട് വർധിച്ചതോടെ ഏപ്രിൽ 18Read More