പാലക്കാട്: വടക്കഞ്ചേരിയിൽ പവർകട്ടിനെത്തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് ഇന്നലെ രാത്രി ലിഫ്റ്റിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിലെ പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചത്. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. വൈദ്യുതി തിരികെ വന്നിട്ടും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. തുടർന്ന് വടക്കഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് യുവാവിനെ [&Read More
Tags :Kerala Fire Force
അമ്മയും കുഞ്ഞും കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടി അയൽവാസി; മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
തൃശൂർ: ചാലക്കുടി മേലൂരിൽ കിണറ്റിൽ വീണ അമ്മയെയും ആറുവയസ്സുകാരിയായ മകളെയും, ഇവരെ രക്ഷിക്കാനിറങ്ങിയ അയൽവാസിയെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മേലൂർ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടിൽ സൈന സന്തോഷ്, മകൾ അന്ന സന്തോഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അമ്മയും കുഞ്ഞും കിണറ്റിൽ വീണതറിഞ്ഞ് രക്ഷപ്പെടുത്താനായി അയൽവാസിയായ ജോഷി ഉടൻ തന്നെ കിണറ്റിലിറങ്ങിയെങ്കിലും മൂവർക്കും മുകളിലേക്ക് കയറാനായില്ല. തുടർന്ന് മൂവരും കയറിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ രമേശ്, [&Read More
ഷൊർണൂർ: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് ഫോൺ വിളിച്ച് വട്ടംകറക്കി അജ്ഞാതൻ. കഴിഞ്ഞ 25 ദിവസത്തിനിടെ 50Read More