കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതി തേടിയ സർക്കാർ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി. വോട്ടെണ്ണൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇനി വോട്ട് ചെയ്യാൻ അവസരം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന് പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പിന് ശേഷം കൃത്യമായ നടപടിക്രമങ്ങളോടെ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണൽ ദിവസം [&Read More
Tags :Kerala High cort
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, സർവേയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബജറ്റ് വിഹിതമോ ആവശ്യമായ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സർവേ നടത്തുന്നതെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 20 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവേ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയുള്ളതാണെന്നും പൊതുഖജനാവിലെ പണം ഇതിനായി ഉപയോഗിക്കുന്നത് [&Read More