06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala police brutality

Kerala

‘സാറന്മാരോട് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, പപ്പയെ ഇടിച്ചതിന് തെളിവുണ്ട്’: കുണ്ടറ സിയാദിന്റെ മരണത്തിൽ

കൊല്ലം: കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന മകളുടെ ശബ്ദരേഖ പുറത്ത്. കൊല്ലം കുണ്ടറയിൽ പൊലീസ് മർദനമേറ്റ് മരിച്ച പെരുമ്പുഴ സ്വദേശി സിയാദിന്റെ മകൾ, ആരോപണവിധേയനായ ഉദ്യോഗസ്ഥനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. തങ്ങൾക്ക് ഉണ്ടായ നഷ്ടവും പൊലീസിന്റെ ക്രൂരതയും പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന മകളുടെ പ്രതികരണം വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. സിയാദിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മുൻപ് തന്നെ പൊലീസിനെ അറിയിച്ചിരുന്നതായി ശബ്ദരേഖയിൽ മകൾ ചൂണ്ടിക്കാട്ടുന്നു. “അന്ന് സാറന്മാരോട് എല്ലാവരോടും ഞാൻ പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്. [&Read More