തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തലസ്ഥാനത്തെ ബിജെപി ഓഫീസിന് മുന്നിൽ അപ്രതീക്ഷിത അതിഥികളായെത്തി അഘോരി സന്യാസിമാർ. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറിൽ ഇന്ന് രാവിലെയാണ് ഭസ്മധാരികളായ അഘോരികളും സംഘവും എത്തിയത്. ബിജെപി ഓഫീസിന് മുന്നിൽ വാഹനം നിർത്തിയതോടെ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു. വാഹനത്തിന്റെ മുൻസീറ്റിൽ വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ ഭസ്മം പൂശിയ നിലയിലായിരുന്നു അഘോരി സന്യാസി. പിൻസീറ്റിൽ ഏതാനും സ്വാമിമാരും ഉണ്ടായിരുന്നു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് വരുന്നതെന്നും [&Read More
Tags :kerala politics
‘സിപിഎമ്മിൽ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളും’; വർക്കലയിൽ ഏരിയ കമ്മിറ്റി അംഗം ബിജെപി സ്ഥാനാർത്ഥി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സിപിഎമ്മിനെ ഞെട്ടിച്ച് പ്രമുഖ നേതാവ് ബിജെപിയിലേക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് പുതിയ രാഷ്ട്രീയ ചുവടുവെപ്പ് നടത്തിയത്. അന്തരിച്ച പ്രമുഖ സിപിഎം [&Read More
‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, മുഖ്യമന്ത്രിക്ക് മലയാളം അറിയില്ല’; പിണറായിക്കെതിരെ തുറന്നടിച്ച് ജി.
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ആ വാക്കിന്റെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും, തന്നെ അധിക്ഷേപിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ അടയാളത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് [&Read More
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന പ്രധാന മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കോടിപതികളാണെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് പട്ടികയിൽ മുന്നിൽ. 3.66 കോടി രൂപയുടെ ആസ്തിയുള്ള പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുമുണ്ട്. 97 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിൽ 50 പവൻ സ്വർണ്ണവുമാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പാദ്യങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രധാനമായും ബിസിനസ് വരുമാനമാണ് [&Read More
മലപ്പുറം: ഇടത് പാളയത്തിൽ നിന്ന് വീണ്ടും ഒരു പ്രമുഖൻ കൂടി യുഡിഎഫിലേക്ക്. കൊടുവള്ളി മുൻ എംഎൽഎയും മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാരാട്ട് റസാഖ് എൽഡിഎഫ് വിട്ട് മുസ്‌ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ലീഗ് അംഗത്വം സ്വീകരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടങ്ങിവരവ്. “എൽഡിഎഫ് എന്നെ വഞ്ചിച്ചു, എന്നെ ചേർത്തുപിടിക്കാൻ അവർക്ക് സാധിച്ചില്ല” എന്ന് പാർട്ടി വിട്ടശേഷം റസാഖ് പ്രതികരിച്ചു. [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ 140 മണ്ഡലങ്ങളിലും എൽഡിഎഫ് ചിത്രം തെളിഞ്ഞു. കാസർകോട്, താനൂർ, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് കളത്തിലിറക്കി. താനൂരിൽ മുഹമ്മദ് സമീറാണ് ഇടതു സ്വതന്ത്രനായി ജനവിധി തേടുന്നത്. വള്ളിക്കുന്നിൽ ഐഎൻഎൽ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. സി.പി മുസ്‌തഫയെയും നിശ്ചയിച്ചു. തിരുവനന്തപുരം [&Read More
’തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021Read More
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി. തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ [&Read More
ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും സ്ഥാനാർത്ഥികൾ; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
മലപ്പുറം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി ചേലക്കരയിലും പുനലൂരിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും മത്സരിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. മുന്നണി ധാരണപ്രകാരം ആദ്യമായാണ് ചേലക്കര സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നത്. കൊണ്ടാഴി സ്വദേശിയായ ശിവൻ വീട്ടിക്കുന്ന്, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി, കൊണ്ടാഴി സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. [&Read More
ട്വന്റി 20-യുടെ പത്രികാ സമർപ്പണത്തിന് മുൻപേ ട്വിസ്റ്റ്; ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വീണ നായർക്കും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ട്വന്റി 20 സ്ഥാനാർത്ഥി പട്ടികയിൽ വൻ പ്രതിസന്ധി. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ നടി വീണ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ നടി ലക്ഷ്മി പ്രിയയ്ക്കും വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ ഇരു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ തനിക്ക് വോട്ടുണ്ടെന്നായിരുന്നു വീണ നായരുടെ വിശ്വാസം. മുൻപ് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ പേര് [&Read More