‘പുഴുവിനെ കൊണ്ടുവരുന്നത് കണ്ടവരുണ്ട്; നടന്നത് രാഷ്ട്രീയ ഗൂഢാലോചന, കായികമേള അലങ്കോലമാക്കാൻ ശ്രമം’: മന്ത്രി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മേള അലങ്കോലപ്പെടുത്താൻ മനഃപൂർവം നടത്തിയ നീചമായ നാടകമാണിതെന്നും സംഭവത്തിൽ ഉൾപ്പെട്ട അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകളോളം തിളച്ച സാമ്പാറിലോ ആവിയിൽ വെന്ത പുട്ടിലോ പുഴു വരാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഒരാൾ പുറത്തുനിന്ന് പുഴുവിനെ കൊണ്ടുവന്ന് സാമ്പാറിൽ ഇട്ടതാണെന്ന് ജോലിക്കാർ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. പേപ്പറിന്റെ മുകളിലാണ് പുഴുവിനെ കാണിച്ചത്. ആരോപണം [&Read More