21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Weather Update

Kerala

അതിശക്തമായ മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ വിദ്യാഭ്യാസ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതയുള്ളത്. മഴ കനത്തതോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ അതിതീവ്രമഴയാണെന്നും [&Read More

Main story

തീവ്രമഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് വൻ നാശനഷ്ടം; ഗതാഗതം സ്തംഭിച്ചു, നഗരങ്ങൾ വെള്ളത്തിനടിയിൽ

കൊച്ചി: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും. വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും പ്രധാന പാതകളിൽ ഗതാഗതം പൂർണമായി സ്തംഭിക്കുകയും ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. കൊട്ടാരക്കരRead More

Kerala

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

കണ്ണൂർ: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും ശരാശരി താപനിലയേക്കാൾ 4.5 ഡിഗ്രിയിലധികം വർധനവ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് [&Read More

Main story

കൊച്ചിയിൽ വേനൽമഴയിൽ വ്യാപക നാശനഷ്ടം; കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കനത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴ എറണാകുളം ജില്ലയിൽ വിതച്ചത് വൻ നാശനഷ്ടങ്ങൾ. മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ജോലിക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. കാണാതായ ക്രിസിനായി ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി [&Read More