പാലാ: കേരള കോൺഗ്രസ് നേതാവും കടുത്തുരുത്തി മുൻ എംഎൽഎയുമായ പി.എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പി.എം മാത്യു, കേരള കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ നിർണ്ണായക പദവികൾ വഹിച്ചിട്ടുണ്ട്. കെ.എസ്.സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1991 മുതൽ 1996 വരെ കടുത്തുരുത്തി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991Read More
Tags :KeralaPolitics
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് അധഃപതിച്ചുവെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ.ഐ നിര്‍മ്മിത ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഷിബു ബേബി ജോണിന്റെ വെല്ലുവിളി. [&Read More
അനുനയ നീക്കങ്ങള്‍ തള്ളി അതൃപ്തി പരസ്യമാക്കി ആര്‍. ശ്രീലേഖ; മേയര്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അനുനയ നീക്കങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയര്‍ പദവി ലഭിക്കാത്തതിലുള്ള തന്റെ കടുത്ത പ്രതിഷേധം തുടരുകയാണ്. പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ആശംസകള്‍ നേരാന്‍ പോലും തയ്യാറാകാത്ത ശ്രീലേഖ താന്‍ അപമാനിതയായെന്ന വികാരമാണ് നേതാക്കളോട് പങ്കുവെച്ചത്. നേരത്തെ ശാസ്തമംഗലത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ ശ്രീലേഖയ്ക്ക് മേയര്‍ പദവി വാഗ്ദാനം ചെയ്തിരുന്നതായി സൂചനകളുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍.എസ്.എസിന്റെയും ഇടപെടല്‍ [&Read More
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുനില്‍ക്കുന്ന എഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസിൻ്റെ നടപടി. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒപ്പം നിൽക്കുന്ന രീതിയിലുള്ള എ.ഐ നിര്‍മ്മിത ചിത്രമാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇവര്‍ തമ്മില്‍ ഇത്രയും അഗാധമായ ബന്ധമുണ്ടാകാന്‍ എന്താകും കാരണം’ എന്ന ചോദ്യത്തോടൊപ്പമായിരുന്നു പോസ്റ്റ്. എല്‍.ഡി.എഫ്Read More
പത്മകുമാറിനെ ഇനിയും ചുമക്കണോ? പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദമാണ് പരാജയത്തിന് പ്രധാന കാരണമെന്നും ഇത് തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ പാര്‍ട്ടിക്ക് മറുപടി പറഞ്ഞ് മടുത്തെന്ന് നേതാക്കള്‍ തുറന്നടിച്ചു. പത്മകുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയാണ്. ഇതിനൊപ്പം എന്‍. [&Read More
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഭരണത്തിനായി മുന്നണികളുടെ കരുനീക്കങ്ങള്‍ സജീവം. അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ലാത്തത് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ ഹാട്രിക് ഭരണം തടയാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്. ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമുന്നണികളുടെയും നീക്കങ്ങള്‍. സ്വതന്ത്രനായി വിജയിച്ച എച്ച്. റഷീദിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണച്ചാല്‍ പരസ്യമായ സഖ്യ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ബിജെപിയെ തടയാമെന്നാണ് ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. ‘മതേതരചേരികള്‍ ഒന്നിക്കണം’ [&Read More
പത്തനംതിട്ട: ഭരണത്തിലിരുന്ന പന്തളം നഗരസഭയില്‍ ബിജെപിക്ക് കനത്ത തോല്‍വി.2020ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. അന്ന് 18 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫ് ഒന്‍പതുസീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ഒതുങ്ങി. അഞ്ചുവര്‍ഷത്തിനിപ്പുറം തെക്കന്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഏക നഗരസഭയും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പന്തളം നഗരസഭയില്‍ 14 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയം.11 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും ജയിച്ചു. ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളിലൊതുങ്ങി.Read More
ആദികടലായിയില്‍ മാക്കുറ്റി തരംഗം; റിജില്‍ മാക്കുറ്റിയുടെ വിജയം എല്‍.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റില്‍
കണ്ണൂര്‍: എല്‍.ഡി.എഫിനെ തോല്‍പ്പിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ സിറ്റിങ്‌സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജില്‍ വന്‍ വിജയം നേടിയത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന വിജയം. റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും, ബിജെപിയും അതിശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. റിജില്‍ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിര്‍ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. [&Read More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്‍പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്. അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമRead More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫിന് വന്‍ മുന്നേറ്റം. കോര്‍പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് ശക്തമായി മുന്നേറുകയാണ്. അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറാനായതാണ് എന്‍.ഡി.എയുടെ വന്‍നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റങ്ങള്‍ ഗ്രാമRead More